ബഹ്‌റൈനിലെ പ്രമുഖ ഇവന്റ് കോ-ഓർഡിനേറ്റർ ബ്ലെസ്സൻ ജോയ് നാട്ടിൽ നിര്യാതനായി ; അമ്പതാം പിറന്നാൾ ആഘോഷിച്ച് ദിവസങ്ങൾക്കുള്ളിൽ വേർപാട്
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈനിലെ പ്രമുഖ ഇവന്റ് കോ-ഓർഡിനേറ്ററും കൊല്ലം തെന്മല സ്വദേശിയുമായ ബ്ലെസ്സൻ ജോയ് (50) നാട്ടിൽ നിര്യാതനായി. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹത്തിന് തിങ്കളാഴ്ച രാത്രി ഉണ്ടായ ഹൃദയാഘാതമാണ് മരണകാരണം. അസുഖബാധയെ തുടർന്ന് മൂന്ന് മാസം മുമ്പാണ് അദ്ദേഹം ചികിത്സയ്ക്കായി ബഹ്റൈനിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയത്.
വർഷങ്ങളായി ബഹ്‌റൈനിലെ പ്രവാസി സാംസ്കാരിക കൂട്ടായ്മകളിലും മലയാളി സംഘടനകളുടെ സ്റ്റേജ് പരിപാടികളിലും സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം മികച്ചൊരു ആർട്ടിസ്റ്റ് മാനേജർ കൂടിയായിരുന്നു. കഴിഞ്ഞ ആറ് വർഷമായി ബി.എം.സിയിലെ ഇവന്റ് കോ-ഓർഡിനേറ്ററായി പ്രവർത്തിച്ചു വരികയായിരുന്നു. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു അദ്ദേഹത്തിന്റെ അമ്പതാം പിറന്നാൾ.
പരേതരായ എൻ. ജോയിയും അന്നമ്മ ജോയിയുമാണ് മാതാപിതാക്കൾ. ബ്ലെസ്സൻ ജോയിയുടെ വേർപാടിൽ ബഹ്‌റൈനിലെ സാമൂഹിക-സാംസ്കാരിക-കലാരംഗങ്ങളിലെ പ്രമുഖരും സുഹൃത്തുക്കളും അനുശോചനം രേഖപ്പെടുത്തി.
aaa

