ഇറാനിയൻ ആക്രമണങ്ങൾക്കിടയിലും ഉൽപ്പാദനം തുടർന്ന അൽബ ജീവനക്കാരെ പ്രശംസിച്ച് കിരീടാവകാശി


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈൻ അലുമിനിയം കമ്പനി (അൽബ) സന്ദർശിച്ച് ഉപസർവ്വസൈന്യാധിപനും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ. സന്ദർശന വേളയിൽ ഹിസ് മജസ്റ്റി കിംഗ് ഹമദ് ബിൻ ഈസ അൽ ഖലീഫ രാജാവിന്റെ ആശംസകളും അഭിനന്ദനങ്ങളും അദ്ദേഹം കമ്പനിയിലെ ജീവനക്കാരെ അറിയിച്ചു.

ബഹ്‌റൈനെതിരെയുണ്ടായ വിരോധം നിറഞ്ഞ ഇറാനിയൻ അക്രമങ്ങൾ നേരിടേണ്ടിവന്ന പ്രയാസകരമായ ഘട്ടത്തിലും നിർബാധം ഉൽപ്പാദനം തുടരുകയും, ആഗോള വിപണിയിൽ കമ്പനിയുടെ മത്സരശേഷി ഉറപ്പിച്ചുനിർത്തുകയും ചെയ്ത ജീവനക്കാരുടെ പ്രതിബദ്ധതയെ കിരീടാവകാശി പ്രശംസിച്ചു. 1971-ൽ സ്ഥാപിതമായതിനുശേഷമുള്ള അൽബയുടെ 55 വർഷത്തെ ചരിത്രവും, ലോകത്തിലെ ഏറ്റവും വലിയ സിംഗിൾ-സൈറ്റ് അലുമിനിയം സ്മെൽറ്ററായി അത് വളർന്നതും ബഹ്‌റൈനി തൊഴിലാളികളുടെ കഠിനാധ്വാനത്തിന്റെ തെളിവാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.

അപകടരഹിതമായി 50 ദശലക്ഷം ജോലി സമയം പൂർത്തിയാക്കിയ അപൂർവ്വ നേട്ടത്തെ പ്രശംസിച്ച അദ്ദേഹം, കമ്പനിയുടെ വിവിധ ഉൽപ്പാദന ലൈനുകളുടെ പ്രവർത്തനങ്ങളും വികസന പദ്ധതികളും വിലയിരുത്തി. അൽബ ചെയർമാൻ ഖാലിദ് അൽ റുമൈഹി, ഭരണസമിതിയംഗങ്ങൾ, ജീവനക്കാർ എന്നിവരുമായി കിരീടാവകാശി കൂടിക്കാഴ്ച നടത്തി.

യൂറോപ്യൻ യൂണിയനിലെ ഏറ്റവും വലിയ അലുമിനിയം സ്മെൽറ്ററായ 'അലുമിനിയം ഡങ്കർക്' (Aluminium Dunkerque) അടുത്തിടെ അൽബ ഏറ്റെടുത്ത നടപടിയെയും അദ്ദേഹം സ്വാഗതം ചെയ്തു. ആഗോളതലത്തിൽ കുറഞ്ഞ കാർബൺ പുറന്തള്ളുന്ന അലുമിനിയം പ്ലാറ്റ്‌ഫോം സ്ഥാപിക്കുന്നതിനും സുസ്ഥിരമായ വളർച്ച കൈവരിക്കുന്നതിനും ഈ ഏറ്റെടുക്കൽ വലിയ കരുത്താകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

article-image

dsdsdfsdds

You might also like

  • Lulu Exchange
  • Straight Forward

Most Viewed