മുട്ടിൽ മരംമുറി കേസിൽ കടുപ്പിച്ച് വനംവകുപ്പ്: അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ കുറ്റപത്രം
ഷീബ വിജയൻ
ഏറെ വിവാദമായ മുട്ടിൽ മരംമുറി കേസിൽ മരങ്ങൾ അനധികൃതമായി മുറിച്ചുമാറ്റിയതാണെന്ന് വ്യക്തമാക്കി വനംവകുപ്പ് കുറ്റപത്രം സമർപ്പിച്ചു. പ്രധാന പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾ, അവരുടെ ഡ്രൈവർമാർ, സഹായികൾ എന്നിവരുൾപ്പെടെ ആകെ ഏഴ് പ്രതികളാണ് കേസിലുള്ളത്. സെപ്റ്റംബർ 17-ന് സുൽത്താൻ ബത്തേരി കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ കേരള ഫോറസ്റ്റ് ആക്ട്, ബയോ ഡൈവേഴ്സിറ്റി ആക്ട്, ട്രാൻസിറ്റ് റൂൾ 1975 എന്നിവയിലെ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
എറണാകുളം ചോറ്റാനിക്കര കോടതിയിലെ വഞ്ചനാക്കേസുമായി ബന്ധപ്പെട്ടു കിടക്കുന്ന കേസാണിത്. മുൻപ് കുറ്റപത്രം സമർപ്പിച്ചിട്ടില്ലെന്ന് കാട്ടി കേസ് തള്ളണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ ഹൈക്കോടതിയെയും തുടർന്ന് സുപ്രീംകോടതിയെയും സമീപിച്ചിരുന്നെങ്കിലും, വയനാട്ടിലെ കോടതിയിൽ തന്നെ കേസ് പരിഗണിക്കാൻ സുപ്രീംകോടതി നിർദേശിക്കുകയായിരുന്നു. വരും ദിവസങ്ങളിൽ വയനാട്ടിലെ കോടതി കേസ് പരിഗണിക്കും.
qssdsdsaads

