പൊതുമാപ്പ് കാലാവധി 22ന് അവസാനിക്കും: പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അധികൃതർ
കുവൈത്ത് സിറ്റി: അനധികൃത താമസക്കാർക്ക് രാജ്യം വിടാൻ കുവൈത്ത് സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവധി ഈ മാസം 22ന് അവസാനിക്കും. ജനുവരി 29ന് ആണ് പൊതുമാപ്പ് പ്രഖ്യാപിച്ചത്. ഫെബ്രുവരി 22 വരെയായിരുന്നു ആദ്യം പ്രഖ്യാപിച്ച കാലാവധി. പിന്നീട് ഏപ്രിൽ 22 വരെ നീട്ടുകയായിരുന്നു. രാജ്യത്തെ ശേഷിക്കുന്ന അനധികൃത താമസക്കാർകൂടി ആനുകൂല്യം പ്രയോജനപ്പെടുത്തണമെന്നു താമസാനുമതികാര്യ ഡയറക്ടറേറ്റ് അഭ്യർത്ഥിച്ചു.
ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് ഖാലിദ് അൽ ജാറ അൽ സബാഹ് മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിലാണ് പൊതുമാപ്പ് പ്രഖ്യാപിച്ച
തെന്നും ഇനിയും പ്രയോജനപ്പെടുത്താത്തവർ കാലാവധി അവസാനിക്കുന്നതിനു മുന്പ് പ്രയോജനപ്പെടുത്തണമെന്നും ഡയറക്ടറേറ്റ് പ്രസ്‌താവനയിൽ പറഞ്ഞു. ഈ വർഷം ഫെബ്രുവരി 21നു മുന്പ് രാജ്യത്തു പ്രവേശിച്ചവരും താമസാനുമതി കാലാവധി അവസാനിച്ചവരുമായ ആർക്കും പൊതുമാപ്പ് പ്രയോജനപ്പെടുത്താവുന്നതാണ്.
സന്ദർശക/ ടൂറിസ്റ്റ്/ റെഗുലർ/ താൽക്കാലികം തുടങ്ങി നിയമാനുസൃതമുള്ള വിസയിൽ രാജ്യത്തു പ്രവേശിക്കുകയും പിന്നീടു താമസാനുമതി കാലാവധി അവസാനിക്കുകയും ചെയ്‌തവർക്കു പ്രയോജനപ്പെടുത്താം. ഒന്നുകിൽ പിഴയൊന്നുമില്ലാതെ സ്വദേശത്തേക്കു തിരിച്ചുപോവുകയോ അല്ലെങ്കിൽ പിഴയടച്ച് താമസാനുമതി സാധുതയുള്ളതാക്കുകയോ ആണ് വേണ്ടത്. പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നവർക്കായി താമസാനുമതികാര്യാലയങ്ങളിൽ എല്ലാവിധ സംവിധാനങ്ങളും തുടരുന്നതായും ഡയറക്ടറേറ്റ് വ്യക്തമാക്കി.
അനധികൃത താമസക്കാരിൽ പകുതിയോളം പേർ പൊതുമാപ്പ് പ്രയോജനപ്പെടുത്താൻ ബാക്കിയുണ്ടെന്നാണ് സൂചന. ഒന്നര ലക്ഷത്തിലേറെ വിദേശികൾ അനധികൃ
ത താമസക്കാരായുണ്ടെന്നായിരുന്നു പൊതുമാപ്പിന്റെ തുടക്കത്തിൽ ആഭ്യന്തരമന്ത്രാലയം വെളിപ്പെടുത്തിയത്. ഒരാഴ്ച മുന്പുവരെയുള്ള കണക്കനുസരിച്ച് അവരിൽ മൂന്നിലൊന്നു മാത്രമാണ് പൊതുമാപ്പ് പ്രയോജനപ്പെടുത്തിയത്. അനധികൃത താമസക്കാരായ ഇന്ത്യക്കാരുടെ കണക്കും ഇതിനു സമാനമാണ്.
പൊതുമാപ്പ് അവസാനിക്കുന്നതോടെ അനധികൃത താമസക്കാരെ പിടികൂടുന്നതിനു വിപുലമായ പരിശോധന ഉണ്ടാകുമെന്നും അധികൃതർ മുന്നറിയിപ്പു നൽകി.
