പിണറായി, വീണ, റിയാസ് എന്നിവർക്കെതിരായ ആരോപണങ്ങളിൽ കഴമ്പില്ലെന്ന് സിപിഎം; വിശദീകരണ ലഘുലേഖയോടെ വീടുകളിലേക്ക്


ഷീബ വിജയൻ

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ വിജയൻ, മന്ത്രി മുഹമ്മദ് റിയാസ് എന്നിവർക്കെതിരായ എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നീക്കങ്ങളെ രാഷ്ട്രീയമായി പ്രതിരോധിക്കാൻ സിപിഎം പ്രചാരണ പരിപാടികളിലേക്ക്. ആരോപണങ്ങളുടെ പശ്ചാത്തലവും വസ്തുതകളും വിശദീകരിക്കുന്ന ലഘുലേഖ പുറത്തിറക്കി വീടുകൾ കേന്ദ്രീകരിച്ച് പ്രചാരണം നടത്താനാണ് സിപിഎം സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം.

സിഎംആർഎല്ലും ആദായനികുതി വകുപ്പും തമ്മിലുള്ള തർക്കമാണ് കേസിന് ആധാരമെന്നും, പിണറായി വിജയന്റെ മകൾ എന്നതുകൊണ്ട് മാത്രമാണ് വീണ വിജയനെ ലക്ഷ്യമിടുന്നതെന്നും ലഘുലേഖ വ്യക്തമാക്കുന്നു. മുഖ്യമന്ത്രി എന്ന നിലയിൽ പിണറായി വിജയൻ സിഎംആർഎല്ലിന് യാതൊരു വഴിവിട്ട സഹായവും നൽകിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടുന്ന പാർട്ടി, എക്സാലോജിക് അന്വേഷണത്തിൽ തെളിവുകൾ ലഭിക്കാത്തതിനാലാണ് മുഹമ്മദ് റിയാസിനെതിരെ നീങ്ങുന്നതെന്നും ആരോപിക്കുന്നു.

നേരത്തെ വിപുലീകൃത സംസ്ഥാന കമ്മിറ്റി പാസാക്കിയ പ്രമേയത്തിന് പിന്നാലെയാണ് ലഘുലേഖ വഴി നേരിട്ട് ജനങ്ങളിലെത്തി വിശദീകരണം നൽകാൻ പാർട്ടി തീരുമാനിച്ചത്.

article-image

xzxz

You might also like

  • Lulu Exchange
  • Straight Forward

Most Viewed