വിവാഹ രജിസ്‌ട്രേഷന് ആധാർ മാത്രം പോരാ; കർശന നിയന്ത്രണവുമായി കർണാടക രജിസ്‌ട്രേഷൻ വകുപ്പ്


ശാരിക

ബംഗളൂരു: കർണാടകയിൽ വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് ആധാർ കാർഡ് മാത്രം പ്രായം തെളിയിക്കുന്ന രേഖയായി സ്വീകരിക്കരുതെന്ന് സ്റ്റാമ്പ് ആൻഡ് രജിസ്‌ട്രേഷൻ വകുപ്പിന്റെ കർശന നിർദ്ദേശം. ആധാർ മാത്രം അടിസ്ഥാനമാക്കി വിവാഹങ്ങൾ രജിസ്റ്റർ ചെയ്യുന്നതായി പരാതികൾ ഉയർന്ന പശ്ചാത്തലത്തിലാണ് സംസ്ഥാനത്തെ മുഴുവൻ സബ് രജിസ്ട്രാർമാർക്കും വകുപ്പ് ഔദ്യോഗിക മുന്നറിയിപ്പ് നൽകിയത്.

ശൈശവ വിവാഹങ്ങൾ തടയുന്നതിന്റെ ഭാഗമായാണ് ഈ നടപടി. ഇനി മുതൽ വിവാഹ രജിസ്‌ട്രേഷൻ സമയത്ത് പ്രായം തിട്ടപ്പെടുത്തുന്നതിനായി ജനന സർട്ടിഫിക്കറ്റോ, സ്കൂൾ അധികൃതർ നൽകുന്ന സാക്ഷ്യപത്രമോ നിർബന്ധമായും ഹാജരാക്കണം. ഇവ രണ്ടും ലഭ്യമല്ലാത്ത പ്രത്യേക സാഹചര്യങ്ങളിൽ മാത്രം ഡോക്ടറുടെ മെഡിക്കൽ സർട്ടിഫിക്കറ്റ് പരിഗണിക്കാവുന്നതാണ്. ആധാർ കാർഡോ വോട്ടർ ഐഡിയോ മാത്രം നോക്കി രജിസ്റ്റർ ചെയ്യുന്നത് കൃത്രിമങ്ങൾക്കും ശൈശവ വിവാഹങ്ങൾക്കും വഴിയൊരുക്കുമെന്ന കർണാടക ബാലാവകാശ സംരക്ഷണ കമീഷൻ മുൻ അംഗത്തിന്റെ പരാതിയെ തുടർന്നാണ് നടപടി.

നിർദ്ദേശം ലംഘിച്ച് ആധാർ മാത്രം സ്വീകരിച്ച് രജിസ്‌ട്രേഷൻ നടത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന അച്ചടക്ക നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

article-image

awasdds

You might also like

  • Lulu Exchange
  • Straight Forward

Most Viewed