യു­.എ.ഇ ബ്ലോക് ചെ­യിൻ സ്ട്രാ­റ്റജി­ 2021ന് തു­ടക്കമാ­യി­


ദുബൈ : യുഎഇ ബ്ലോക് ചെയിൻ സ്ട്രാറ്റജി 2021ന് തുടക്കമായി. യു.എ.ഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. 2021 ആകുന്പോഴേക്കും സർക്കാർ ഇടപാടുകളിൽ 50 ശതമാനവും ബ്ലോക് ചെയിൻ സാങ്കേതികവിദ്യ ഉപയോഗിച്ചായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഇടനിലക്കാരില്ലാതെ ഇടപാടുകൾ നടത്താനും ആസൂത്രണം ചെയ്യാനും സുതാര്യതയും കൃത്യതയും ഉറപ്പുവരുത്താനും കഴിയുന്ന ഓൺലൈൻ ശൃംഖലയാണ് ബ്ലോക് ചെയിൻ. 

എല്ലാ മേഖലകളിലും ഇതിനു സാധ്യതകളേറെയാണ്. ബ്ലോക് ചെയിൻ സംവിധാനത്തെക്കുറിച്ച് അവബോധം നൽകാൻ പരിശീലന പരിപാടികൾ സംഘടിപ്പിക്കുമെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. നൂതന സാങ്കേതികവിദ്യകൾ സമയവും അധ്വാനവും വിഭവശേഷിയും ലാഭിക്കുകയും ജീവിതത്തിന്റെയും തൊഴിലിന്റെയും ശൈലി മാറ്റുകയും ചെയ്യും. സാധാരണ ഇടപാടുകൾക്കുള്ള ചെലവു കുറയുമെന്നതിനാൽ പ്രതിവർഷം 1100 കോടി ദിർഹം ലാഭിക്കാനാകുമെന്ന് കണക്കാക്കുന്നു. 

പ്രവർത്തന മണിക്കൂറുകളും ലാഭിക്കാം. ജോലിക്കും മറ്റുമായി 160 കോടി കിലോമീറ്റർ യാത്ര ചെയ്യേണ്ടിവരുന്ന സാഹചര്യവും ഒഴിവാക്കാനാകും. വ്യാവസായിക മുന്നേറ്റവും ഭാവിപദ്ധതികളും ലക്ഷ്യമിട്ട് രാജ്യം കൂടുതൽ സാങ്കേതിക വിദ്യകൾ ആർജിച്ച് ലോകത്തിന്റെ നേതൃനിരയിലേക്കു കുതിക്കുകയാണെന്നും ചൂണ്ടിക്കാട്ടി. ദുബൈ ഉപഭരണാധികാരി ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, കാബിനറ്റ് കാര്യ മന്ത്രി മുഹമ്മദ് ബിൻ അബ്ദുല്ല അൽ ഗർഗാവി തുടങ്ങിയവരും പങ്കെടുത്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed