ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിൽ ഇന്ത്യക്ക് സ്വർണം


ശാരിക

നഗോയ: ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിൽ ഫൈനലിൽ പാക്കിസ്ഥാനെ 19 റൺസിന് തോൽപ്പിച്ച് ഇന്ത്യ സ്വർണം നേടി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഭിഷേക് ശർമയുടെയും (61) തിലക് വർമയുടെയും (51) അർധ സെഞ്ചുറികളുടെ കരുത്തിൽ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 211 റൺസെടുത്തു. ശിവം ദുബെ 27, ശ്രേയസ് അയ്യർ 21, ഇഷാൻ കിഷൻ 20 റൺസും സംഭാവന ചെയ്തു. പാക്കിസ്ഥാന് വേണ്ടി അഹ്മദ് ഡാനിയലും അരാഫത്ത് മിൻഹാസും രണ്ട് വിക്കറ്റ് വീതവും സയിം അയൂബും അബ്രാർ അഹ്മദും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

212 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാക്കിസ്ഥാന് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 192 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. 96 റൺസെടുത്ത ഹസൻ നവാസും 29 റൺസെടുത്ത സയിം അയൂബും പൊരുതിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല. ഇന്ത്യക്ക് വേണ്ടി ശിവം ദുബെ, അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഇതോടെ ഇന്ത്യയുടെ സ്വർണ മെഡൽ നേട്ടം 19 ആയി. ആകെ മെഡൽ നേട്ടം 81 ഉം ആയി.

article-image

േ്ിേ്ി

You might also like

  • Lulu Exchange
  • Straight Forward

Most Viewed