കളമശേരി കൂട്ടബലാത്സംഗം: പ്രതികൾക്ക് നാലോളം സ്പാകൾ, അന്വേഷണം ഊർജിതം
ഷീബ വിജയൻ
കളമശേരി കൂട്ടബലാത്സംഗ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. പ്രതികൾ മറ്റൊരു കേസിൽ പൊലീസിന്റെ നിരീക്ഷണത്തിൽ ആയിരുന്നുവെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ വ്യക്തമാക്കി. യുവതിയുടെ സുഹൃത്തുക്കൾ നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രതികൾക്ക് നാലോളം സ്പാകളുണ്ടെന്നും ഇതിനെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നും കമ്മീഷണർ അറിയിച്ചു.
സ്റ്റാഫിനെ ആവശ്യമുണ്ടെന്ന പരസ്യം കണ്ട് ബന്ധപ്പെട്ട യുവതിയെ അഭിമുഖത്തിനായി വിളിക്കുകയും സെലക്ട് ചെയ്തിട്ടുണ്ടെന്ന് അറിയിക്കുകയും ചെയ്തു. വൈകുന്നേരം വീണ്ടും സ്ത്രീയെ വിളിച്ചുവരുത്തി, സ്പായിലെ സ്റ്റാഫുകൾ എല്ലാവരുമുണ്ടെന്നും പാർട്ടി തരാമെന്നും പറഞ്ഞ് മദ്യത്തിൽ മയക്കുമരുന്ന് ചേർത്ത് നൽകുകയായിരുന്നു. രാവിലെ എഴുന്നേറ്റപ്പോഴാണ് ലൈംഗികമായി ഉപദ്രവിക്കപ്പെട്ടതായി യുവതി മനസിലാക്കിയത്. തുടക്കത്തിൽ പരാതി നൽകാൻ യുവതിക്ക് താല്പര്യമില്ലായിരുന്നെങ്കിലും സുഹൃത്തുക്കൾ നൽകിയ പരാതിയിലാണ് കേസ് എടുത്തത്. മെഡിക്കൽ പരിശോധനയിൽ ശരീരത്തിൽ ഒരുപാട് മുറിവുകൾ കണ്ടെത്തിയിരുന്നു.
പിന്നാലെ തന്നെ പ്രതി ശ്രീരാജിനെയും ജിത്ത് മാർട്ടിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇവർ മറ്റ് കേസിൽ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നവരാണ്. യുവതിയെ തടഞ്ഞുവെച്ച് വിടാതിരിക്കുകയും ചെയ്തിരുന്നു. കേസിൽ ഇനി രണ്ടുപേരെ കൂടി അറസ്റ്റ് ചെയ്യാനുണ്ടെന്നും നാലോളം സ്പാകൾ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണെന്നും കമ്മീഷണർ കൂട്ടിച്ചേർത്തു.
dfsdfsdfsdfs

