ഹരിത ബഹ്‌റൈൻ: രാജ്യത്ത് ഇരുപതിലേറെ വാക്ക്‌‌വേകൾ പൂർത്തിയായതായി മന്ത്രി വാഇൽ അൽ മുബാറക്


പ്രദീപ് പുറവങ്കര

മനാമ: സുസ്ഥിര നഗരവികസനത്തോടൊപ്പം ഹരിത ഇടങ്ങൾ വികസിപ്പിക്കുന്നതിൽ ബഹ്‌റൈൻ കൈവരിച്ച നേട്ടങ്ങൾ വ്യക്തമാക്കി മുനിസിപ്പാലിറ്റി കാര്യ-കർഷക മന്ത്രാലയം. ലോക പാർപ്പിട ദിനാചരണത്തിന്റെ ഭാഗമായി നൽകിയ സന്ദേശത്തിലാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇരുപതിലേറെ അത്യാധുനിക വാക്ക്‌വേകളുടെ നിർമ്മാണം പൂർത്തിയായതായി മുനിസിപ്പാലിറ്റി കാര്യ-കർഷക മന്ത്രി വാഇൽ അൽ മുബാറക് വ്യക്തമാക്കിയത്.

ഓരോ വർഷവും ഒക്ടോബർ മാസത്തിലെ ആദ്യ തിങ്കളാഴ്ചയാണ് ഐക്യരാഷ്ട്രസഭയുടെ ലോക പാർപ്പിട ദിനമായി ആചരിക്കുന്നത്. 'എല്ലാവർക്കും അനുയോജ്യമായ പാർപ്പിടം' എന്നതാണ് ഈ വർഷത്തെ സന്ദേശം. കേവലം റോഡുകളും കെട്ടിടങ്ങളും പണിയുക എന്നതിനപ്പുറം പാർക്കുകൾ, നടപ്പാതകൾ, വിനോദകേന്ദ്രങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് യഥാർത്ഥ നഗരവികസനമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. രാജകീയ നിർദ്ദേശങ്ങൾക്കനുസൃതമായി അന്താരാഷ്ട്ര ഹരിത മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് കുടുംബ വീടുകളുടെ പുനരുദ്ധാരണത്തിനും പരിപാലനത്തിനും മന്ത്രാലയം മുൻഗണന നൽകുന്നുണ്ട്.

രാജ്യത്തെ വൃക്ഷങ്ങളുടെ എണ്ണം 1.8 ദശലക്ഷത്തിൽ നിന്ന് 2035-ഓടെ 3.6 ദശലക്ഷമായി ഉയർത്താൻ ലക്ഷ്യമിടുന്ന 'ദേശീയ ഹരിതവൽക്കരണ പദ്ധതി' സജീവമായി മുന്നേറുകയാണ്. ഇത് പരിസ്ഥിതി ശുചിത്വവും ജനങ്ങളുടെ ജീവിതനിലവാരവും ഉയർത്തുന്നതിനൊപ്പം 2060-ഓടെ കാർബൺ ന്യൂട്രാലിറ്റി കൈവരിക്കാനുള്ള ബഹ്‌റൈന്റെ ലക്ഷ്യത്തിന് കരുത്തേകും. കൂടാതെ, ബഹ്‌റൈൻ മൻഗ്രൂവ് സംരംഭത്തിലൂടെ 2035-ഓടെ കണ്ടൽക്കാടുകളുടെ വിസ്തൃതി നാലിരട്ടിയാക്കാനും, 2040-ഓടെ രാജ്യത്തിന്റെ 161 കിലോമീറ്റർ തീരദേശം പൂർണ്ണമായി സംരക്ഷിക്കാനും പദ്ധതിയുണ്ട്. ലോകമെമ്പാടും 300 കോടിയിലധികം ആളുകൾക്ക് അനുയോജ്യമായ പാർപ്പിട സൗകര്യമില്ലെന്ന യു.എൻ കണക്കുകൾക്കിടയിലാണ് ബഹ്‌റൈന്റെ ഈ മാതൃകാപരമായ മുന്നേറ്റം.

article-image

dsdfdfsdsdfs

You might also like

  • Lulu Exchange
  • Straight Forward

Most Viewed