ഇറാൻ ആണവാ­യു­ധം സ്വന്തമാ­ക്കു­ന്നത് സ്ഥി­തി­ ഗു­രു­തരമാ­ക്കും : സൗ­ദി­ കി­രീ­ടാ­വകാ­ശി­


ജിദ്ദ :  ഇറാൻ ആണവായുധ ശേഷി ആർജിക്കുന്നതിനെതിരെ മുന്നറിയിപ്പുമായിസൗദി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ. ഇറാൻ ആണവായുധം സ്വന്തമാക്കുന്നത് മധ്യപൗരസ്ത്യദേശത്ത് ഗുരുതരമായ സ്ഥിതിവിശേഷമുണ്ടാക്കുമെന്ന് മുഹമ്മദ് ബിൻ സൽമാൻ അഭിപ്രായപ്പെട്ടു. ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്‌റോണിനൊപ്പം പാരീസ് എലിസി കൊട്ടാരത്തിൽ നടത്തിയ സംയുക്ത പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഇറാൻ ആണവ പ്രശ്‌നത്തിൽ 2025 വരെ കാത്തിരിക്കുന്നത് പ്രശ്‌നങ്ങൾ സൃഷ്ടിക്കും. നിലവിലെ ആണവ കരാർ അതേപടി തുടരുന്ന പക്ഷം 2025ൽ ദിവസങ്ങൾക്കുള്ളിൽ ആണവബോംബ് നിർമ്മിക്കുന്നതിനുള്ള ശേഷി ഇറാൻ ആർജിക്കും. അതോടെ ഇറാൻ ആഗോള സമൂഹത്തെ മാനിക്കില്ല. ഇറാൻ ആണവ ബോംബ് നിർമ്മിക്കുന്നതോടെ തൽസ്ഥിതി തുടരുന്നതിന് ലോകം നിർബന്ധിതമാകും. ഇപ്പോഴത്തെ സാഹചര്യത്തിൽ അണുബോംബ് നിർമ്മിക്കുന്നതിന് ഇറാൻ ആഗ്രഹിക്കുന്ന പക്ഷം അവർക്ക് അതിന് ഒന്നോ രണ്ടോ വർഷം വേണ്ടിവരും. അണുബോംബ് നിർമ്മിക്കുന്നതിന് ഇറാൻ നീക്കം നടത്തുന്ന പക്ഷം പല കാര്യങ്ങളും ചെയ്യുന്നതിന് ഇപ്പോൾ നമുക്ക് സാധിക്കും. എന്നാൽ 2025ൽ ആണവ കരാർ കാലാവധി പൂർത്തിയാകുന്നതോടെ ഇതാകില്ല സ്ഥിതി. ദിവസങ്ങൾക്കുള്ളിൽ ആണവായുധം നിർമ്മിക്കുന്നതിനുള്ള ശേഷി അന്ന് ഇറാനുണ്ടാകും. ഇത് ഗുരുതരമായ സ്ഥിതിവിശേഷമുണ്ടാക്കുകയും തങ്ങൾക്കു മുന്നിൽ ചോയ്‌സുകൾ ഇല്ലാതാക്കുകയും ചെയ്യും. 

മധ്യപൗരസ്ത്യ ദേശത്ത് നശീകരണ പദ്ധതികളുണ്ട്. ഇതിൽ പ്രധാനം ഇറാന്റെ ഭീഷണിയാണ്. വിപുലീകരണ ആശയ സംഹിതയാണ് ഇറാൻ നടപ്പാക്കുന്നത്. ഹിസ്ബുല്ലക്കും ഹൂതി മിലീഷ്യകൾക്കും സാന്പത്തിക സഹായം നൽകിയും അൽഖ്വഇദ നേതാക്കൾക്ക് അഭയം നൽകിയും ഭീകരതയെ ഇറാൻ പിന്തുണക്കുന്നു. രാജ്യത്തിന്റെ വികസനത്തിനും പുരോഗതിക്കും വേണ്ടിയല്ല ഇറാൻ പണം പ്രയോജനപ്പെടുത്തുന്നത്. മറിച്ച്, തങ്ങളുടെ ആശയസംഹിത പ്രചരിപ്പിക്കുന്നതിനാണ്. 

തങ്ങളുടെ ശേഷിയുടെ പത്തു ശതമാനം മാത്രമാണ് സൗദി അറേബ്യ പ്രയോജന പ്പെടുത്തിയിരിക്കുന്നത്. ആഫ്രിക്കക്കും ഏഷ്യക്കും യൂറോപ്പിനും ഇടയിലെ കേന്ദ്ര പ്രദേശമായി മാറുന്നതിനാണ് സൗദി അറേബ്യ ലക്ഷ്യമിടുന്നത്. സിറിയയിൽ ആവശ്യമെങ്കിൽ സഖ്യരാജ്യങ്ങളുമായി ചേർന്ന് ഏതു തരത്തിലുള്ള സൈനിക നടപടികൾക്കും സൗദി അറേബ്യ ഒരുക്കമാണെന്നും കിരീടാവകാശി പറഞ്ഞു. 

ഇറാൻ പ്രശ്‌നത്തിൽ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞ കാര്യങ്ങളെ താൻ പിന്തുണക്കുന്നതായി മാക്‌റോൺ പറഞ്ഞു. മിസൈൽ ഭീഷണി കൂടി ഉൾപ്പെടുത്തി ഇറാൻ ആണവ കരാർ പൂർത്തിയാക്കണമെന്ന് ഫ്രാൻസ് ആഗ്രഹിക്കുന്നു. സൗദി അറേബ്യക്കെതിരായ ഒരു ഭീഷണിയും ഫ്രാൻസ് അംഗീകരിക്കില്ല. ഹൂതി മിസൈൽ ഭീഷണി നേരിടുന്നതിന് സൗദി അറേബ്യയും ഫ്രാൻസും വിവരങ്ങൾ പങ്കുവെക്കും. മിസൈൽ ഭീഷണി നേരിടുന്നതിന് ഫ്രാൻസ് സൗദി അറേബ്യക്കൊപ്പം നിലയുറപ്പിക്കും. മേഖലയിൽ ഇറാന്റെ വിപുലീകരണ നയം ചെറുക്കണമെന്ന സൗദിയുടെ നിലപാട് ഫ്രാൻസ് പങ്കുവെക്കുന്നതായും മാക്‌റോൺ പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed