58 ഉത്തരങ്ങളുടെ മൂല്യനിർണയം മുങ്ങി; പിഎസ്‌സിയെ 'കുടഞ്ഞ്' ഹൈക്കോടതി
ഷീബ വിജയൻ
ആസൂത്രണ ബോർഡ് പരീക്ഷയുമായി ബന്ധപ്പെട്ട ചോദ്യപേപ്പർ ക്രമക്കേടിൽ പിഎസ്‌സിക്കെതിരെ ഹൈക്കോടതി രൂക്ഷവിമർശനം ഉന്നയിച്ചു. 58 ഉത്തരങ്ങൾക്ക് മാർക്ക് രേഖപ്പെടുത്താതിരുന്നത് പ്രത്യക്ഷ അഴിമതിയാണോ എന്നും പിഎസ്‌സി നടത്തിയ കുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ രാജ്യത്ത് സംവിധാനമില്ലേ എന്നും കോടതിയോട് ആരായുകയുണ്ടായി. ക്രൈംബ്രാഞ്ച് അന്വേഷണം ചോദ്യം ചെയ്ത് സമർപ്പിച്ച റിട്ട് ഹർജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ ഈ പരാമർശങ്ങൾ വന്നത്. പരീക്ഷയിൽ 58 ഉത്തരങ്ങളുടെ മൂല്യനിർണയം നടത്താതിരുന്നത് വളരെ ഗുരുതരമായ ആരോപണമാണെന്ന് നിരീക്ഷിച്ച കോടതി, കോടിക്കണക്കിന് ജനങ്ങളുടെ പ്രതീക്ഷയായ പിഎസ്‌സി എങ്ങനെയാണ് 58 ചോദ്യങ്ങളുടെ മാർക്ക് ഒഴിവാക്കിയതെന്ന് ചോദിച്ചു.
അതേസമയം, 58 ഉത്തരങ്ങൾക്ക് മാർക്ക് നൽകാതിരുന്നത് ക്ലറിക്കൽ മിസ്റ്റേക്ക് മാത്രമായി ന്യായീകരിക്കാനാകില്ലെന്ന് സർക്കാരും കോടതിയിൽ വ്യക്തമാക്കി. നൂതനമായ തട്ടിപ്പാണിതെന്നും ഇതിനെ ക്ലറിക്കൽ മിസ്റ്റേക്ക് എന്ന് വിശേഷിപ്പിക്കാനാകില്ലെന്നും വാദിച്ച സർക്കാർ, സംഭവം സാമാന്യബുദ്ധിക്ക് നിരക്കാത്തതാണെന്നും ചൂണ്ടിക്കാണിച്ചു. പിഎസ്‌സി ചെയർമാൻ ഉൾപ്പെടെയുള്ളവർ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും 180-ലേറെ പരാതികൾ പിഎസ്‌സിക്കെതിരെ ലഭിച്ചിട്ടുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു. തുടർന്ന് അന്വേഷണവുമായി സഹകരിക്കാത്തത് എന്തുകൊണ്ടാണെന്ന് പിഎസ്‌സിയോട് ചോദിച്ച കോടതി, നോട്ടീസ് നൽകിയിട്ടും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകുന്നില്ലെങ്കിൽ കടുത്ത നടപടിയിലേക്ക് പോകണമെന്ന് സർക്കാരിനോട് നിർദേശിക്കുകയും ഹാജരാകേണ്ടത് പിഎസ്‌സി അധികൃതരുടെ ധാർമിക ഉത്തരവാദിത്തമാണെന്ന് വ്യക്തമാക്കുകയും ചെയ്തു.
adsdsdffdsdsf

