പാലിയേക്കരയിൽ ഇനി ഗതാഗതക്കുരുക്കില്ല: മൾട്ടി ലെയിൻ ഫ്രീ ഫ്ലോ ടോളിങ് വരുന്നു
ഷീബ വിജയൻ
തൃശ്ശൂർ പാലിയേക്കര ടോൾ പ്ലാസയിലെ ഗതാഗതക്കുരുക്കിന് അറുതി വരുത്താൻ ബാരിയർ ഫ്രീ സംവിധാനം വരുന്നു. തമിഴ്നാട്ടിലെ താംബരം മാതൃകയിൽ തടസ്സരഹിതമാക്കുന്ന കാര്യം പരിശോധിക്കാൻ കളക്ടർ ശിഖ സുരേന്ദ്രൻ ദേശീയപാതാ അതോറിറ്റിക്ക് നിർദേശം നൽകി. കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ദേശീയപാത ടാസ്ക്ഫോഴ്സ് യോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്. താംബരത്ത് നടപ്പാക്കിയ മൾട്ടി ലെയിൻ ഫ്രീ ഫ്ലോ ടോളിങ് സംവിധാനമാണ് പാലിയേക്കരയിലും ആലോചിക്കുന്നത്.
ബാരിയറുകളില്ലാതെ സാധാരണ ഹൈവേ വേഗതയിൽ യാത്ര ചെയ്യുമ്പോൾ തന്നെ ടോൾ തുക ഓട്ടോമാറ്റിക്കായി ഈടാക്കുന്ന സംവിധാനമാണിത്. ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗനിഷൻ (ANPR) സംവിധാനം, ഫാസ്ടാഗ് അധിഷ്ഠിത ഇലക്ട്രോണിക് ടോൾ കളക്ഷൻ എന്നീ അത്യാധുനിക സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തിയാണ് ഇത് സുഗമമാക്കുന്നത്. റോഡിന് മുകളിലായി സ്ഥാപിച്ചിരിക്കുന്ന എഎൻപിആർ കാമറകൾ, അതിവേഗ ആർഎഫ്ഐഡി റീഡറുകൾ, ലിഡാർ സെൻസറുകൾ, റഡാറുകൾ എന്നിവ വഴിയാണ് ഇതിന്റെ പ്രവർത്തനം.
ടോൾ പ്ലാസയിലൂടെ കടന്നുപോകുമ്പോൾ കാമറകൾ വാഹനത്തിന്റെ നമ്പർ പ്ലേറ്റും ആർഎഫ്ഐഡി റീഡറുകൾ ഫാസ്ടാഗും ഒരേസമയം സ്കാൻ ചെയ്യും. കാമറ നൽകുന്ന വിവരങ്ങൾ കേന്ദ്ര വാഹന ഡാറ്റാബേസുമായി ഒത്തുനോക്കി, ഫാസ്ടാഗുമായി ബന്ധിപ്പിച്ചിട്ടുള്ള ബാങ്ക് അക്കൗണ്ടിൽ നിന്നോ വാലറ്റിൽ നിന്നോ ടോൾ തുക ഓട്ടോമാറ്റിക്കായി ഈടാക്കുകയാണ് ചെയ്യുന്നത്.
ddsdsdfsdfs

