വിമാനത്തിലെ ആക്രമണത്തിൽ പരിക്കേറ്റ പൈലറ്റിനെ ആശുപത്രിയിൽ നേരിട്ടെത്തി സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ
ശാരിക
ദുബായ്: ഫ്ലൈദുബായ് വിമാനത്തിലെ ആക്രമണത്തിൽ പരിക്കേറ്റ ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാറിനെ ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആശുപത്രിയിലെത്തി സന്ദർശിച്ചു. സംഭവസമയത്ത് യാത്രക്കാരുടെയും വിമാനത്തിന്റെയും സുരക്ഷ ഉറപ്പാക്കാൻ പൈലറ്റ് കാട്ടിയ ധൈര്യവും ഉത്തരവാദിത്തബോധവും ഷെയ്ഖ് ഹംദാൻ അഭിനന്ദിച്ചു.
സെപ്റ്റംബർ 30ന് ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പോയ ഫ്ലൈദുബായ് വിമാനത്തിലാണ് സംഭവം ഉണ്ടായത്. കോക്പിറ്റിലുണ്ടായ ആക്രമണത്തെ തുടർന്ന് വിമാനം സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിലേക്ക് തിരിച്ചുവിടുകയായിരുന്നു. സംഭവത്തിൽ ക്യാപ്റ്റൻ സ്മിത് മച്ചാറിനും പരിക്കേറ്റിരുന്നു. സംഭവത്തെക്കുറിച്ചുള്ള അന്വേഷണം യുഎഇ അധികൃതർ തുടരുന്നുണ്ട്.
sdfsf

