മധു വധക്കേസ്: പ്രതികൾക്ക് വധശിക്ഷ നൽകണം, സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ
ഷീബ വിജയൻ
അട്ടപ്പാടി മധു വധക്കേസിൽ പ്രതികളുടെ ശിക്ഷ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. പ്രതികളെ കൊലക്കുറ്റത്തിന് ശിക്ഷിക്കണമെന്നാണ് സർക്കാരിന്റെ പ്രധാന ആവശ്യം. സംസ്ഥാനത്തിനായി സ്റ്റാൻഡിംഗ് കോൺസൽ അൽജോ കെ. ജോസഫാണ് ഹർജികൾ സമർപ്പിച്ചത്.
നിലവിൽ പട്ടികജാതി പട്ടികവർഗ നിയമപ്രകാരവും മനഃപൂർവമല്ലാത്ത നരഹത്യക്കുമാണ് പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുന്നത്. എന്നാൽ പ്രതികൾക്ക് ഇന്ത്യൻ ശിക്ഷാ നിയമം 302-ാം വകുപ്പ് പ്രകാരം കൊലക്കുറ്റത്തിന് തന്നെ ശിക്ഷ നൽകണമെന്നാണ് സംസ്ഥാന സർക്കാർ ആവശ്യപ്പെടുന്നത്. നേരത്തെ ഒന്നാംപ്രതി ഹുസൈനെ വെറുതെ വിട്ടതിനെതിരെയും സംസ്ഥാനം അപ്പീൽ സമർപ്പിച്ചിരുന്നു.
xcxxzxz

