ആകാശത്ത് വിമാനം തകർക്കാൻ സഹപൈലറ്റിന്റെ ശ്രമം: കുത്തേറ്റിട്ടും പൊരുതി 180 യാത്രക്കാരുടെ ജീവൻ രക്ഷിച്ച് ഇന്ത്യൻ പൈലറ്റ്


ശാരിക

ദുബായ്: ആകാശത്തുവെച്ച് വിമാനം തകർക്കാനുള്ള സഹപൈലറ്റിന്റെ ശ്രമം ധീരമായി ചെറുത്ത് 180-ലധികം യാത്രക്കാരുടെ ജീവൻ രക്ഷിച്ച് ഇന്ത്യൻ പൈലറ്റ്. മുംബൈ സ്വദേശിയായ ക്യാപ്റ്റൻ സ്മിത് മച്ചാറാണ് ശരീരത്തിൽ കുത്തേറ്റിട്ടും സഹപൈലറ്റുമായി കോക്പിറ്റിൽ പൊരുതി വൻ ദുരന്തം ഒഴിവാക്കിയത്. മറ്റൊരു 'സെപ്റ്റംബർ 11' മോഡൽ ഭീകരാക്രമണശ്രമമാണ് ഇതിലൂടെ ഒഴിവായതെന്ന് ഇസ്രായേലി അധികൃതർ വ്യക്തമാക്കി.

ദുബായിൽ നിന്ന് ഇസ്രായേലിലെ ടെൽ അവീവിലേക്ക് പറന്ന ഫ്ലൈ ദുബായുടെ എഫ്ഇസെഡ് 1073 (FZ 1073) ബോയിംഗ് 737 വിമാനത്തിൽ ഇന്നലെ രാവിലെ 8.44-നാണ് ലോകത്തെ ഞെട്ടിച്ച സംഭവം നടന്നത്. വിമാനം ലക്ഷ്യസ്ഥാനത്തോടടുക്കവെ, ഒമാൻ സ്വദേശിയായ സഹപൈലറ്റ് വിമാനത്തിന്റെ നിയന്ത്രണ സംവിധാനങ്ങൾ തകരാറിലാക്കാനും വിമാനം താഴേക്ക് പതിപ്പിക്കാനും ശ്രമിക്കുകയായിരുന്നു. ഇത് തടയാൻ ശ്രമിച്ച ക്യാപ്റ്റൻ സ്മിത് മച്ചാറിന് സഹപൈലറ്റിന്റെ കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റു. രക്തത്തിൽ കുളിച്ച നിലയിലും ക്യാപ്റ്റൻ അക്രമിയെ ധീരമായി ചെറുത്തുതോൽപ്പിച്ചു.

വിമാനം പെട്ടെന്ന് താഴേക്ക് പതിക്കാൻ തുടങ്ങിയതോടെ മുൻനിരയിലിരുന്ന ചില ഇസ്രായേലി യാത്രക്കാരും കാബിൻ ക്രൂവും കോക്പിറ്റിൽ പ്രവേശിച്ച് സഹപൈലറ്റിനെ കീഴ്പ്പെടുത്തി കെട്ടിയിട്ടു. തുടർന്ന് യാത്രക്കാരായി സഞ്ചരിക്കുകയായിരുന്ന ഓഫ്-ഡ്യൂട്ടി പൈലറ്റുമാർ കോക്പിറ്റിൽ പ്രവേശിച്ച് വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. വെറും രണ്ട് മിനിറ്റിനുള്ളിൽ 17,000 അടിയോളം താഴേക്ക് പതിച്ച വിമാനം ഇവർ സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് ചെയ്യിച്ചു.

ആദ്യം വിമാനത്തിൽ നിന്ന് റാഞ്ചൽ സന്ദേശം ലഭിച്ചതിനെ തുടർന്ന് ഇസ്രായേലും സൗദിയും യുദ്ധവിമാനങ്ങൾ അയച്ചെങ്കിലും പിന്നീട് സ്ഥിതിഗതികൾ നിയന്ത്രണവിധേയമായി. ബോയിംഗ് 737 വിമാനങ്ങൾ പറത്തുന്നതിൽ 13 വർഷത്തിലേറെ പരിചയസമ്പത്തും 9,750-ലധികം മണിക്കൂറുകളുടെ ഫ്ലൈയിംഗ് അനുഭവവുമുള്ള സ്മിത് മച്ചാർ മുമ്പ് സ്പൈസ് ജെറ്റിൽ പത്ത് വർഷത്തോളം സീനിയർ കമാൻഡറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2022 ജൂണിലാണ് അദ്ദേഹം ഫ്ലൈ ദുബായിൽ ചേർന്നത്. പരിക്കേറ്റ സ്മിത് മച്ചാറിന് വിമാനത്തിലുണ്ടായിരുന്ന ഇസ്രായേലി ദന്തഡോക്ടറാണ് അടിയന്തര പ്രാഥമിക ചികിത്സ നൽകിയത്.

article-image

dsddfsdfs

You might also like

  • Lulu Exchange
  • Straight Forward

Most Viewed