ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് യുസ്‌വേന്ദ്ര ചഹാൽ


ശാരിക

മുംബൈ: ഇന്ത്യൻ ലെഗ് സ്പിന്നർ യുസ്‌വേന്ദ്ര ചഹാൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. 17 വർഷം നീണ്ട തന്റെ റെഡ് ബോൾ കരിയറിനാണ് 35കാരനായ താരം വെള്ളിയാഴ്ച വിരാമമിട്ടത്. എന്നാൽ വൈറ്റ് ബോൾ ക്രിക്കറ്റിൽ തുടർന്നും കളിക്കാനാണ് തന്റെ തീരുമാനമെന്ന് ചഹാൽ വ്യക്തമാക്കി. ഇന്ത്യയ്ക്കായി ടെസ്റ്റ് ക്രിക്കറ്റ് കളിക്കണമെന്ന സ്വപ്നം സഫലമാകാതെ പോയേക്കാം എന്നും, കരിയറിലുടനീളം ടെസ്റ്റ് ക്യാപ് സ്വന്തമാക്കുക എന്നത് തന്റെ വലിയ സ്വപ്നമായിരുന്നുവെന്നും താരം വ്യക്തമാക്കി. ഇന്ത്യയ്ക്കായി 72 ഏകദിനങ്ങളും 80 ടി20 മത്സരങ്ങളും കളിച്ചിട്ടുള്ള ചഹാലിന് ഇതുവരെ ഒരു ടെസ്റ്റ് മത്സരത്തിൽ പോലും അവസരം ലഭിച്ചിട്ടില്ല.

2023 ഓഗസ്റ്റിൽ വെസ്റ്റ് ഇൻഡീസിനെതിരെയാണ് താരം അവസാനമായി ഇന്ത്യൻ ജഴ്സിയിൽ കളിച്ചത്. 2024 ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടിയെങ്കിലും ഒരു മത്സരത്തിൽ പോലും കളിക്കാൻ അവസരം ലഭിച്ചില്ല, പിന്നീട് ഇന്ത്യൻ ടീമിലും ഇടം നേടാനായില്ല. 2009ൽ ഹരിയാനയ്ക്കായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച താരം 49 മത്സരങ്ങളിൽ നിന്ന് 32.27 ശരാശരിയിൽ 148 വിക്കറ്റുകൾ നേടി. റെഡ് ബോൾ ക്രിക്കറ്റിനോട് വിടപറഞ്ഞെങ്കിലും വൈറ്റ് ബോൾ ഫോർമാറ്റിൽ തുടരാനാണ് താരത്തിന്റെ തീരുമാനം.

article-image

sdfsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed