44 വർഷത്തെ കാത്തിരിപ്പിന് വിരാമം: ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയിൽ ഇന്ത്യക്ക് സുവർണനേട്ടം


ശാരിക

നഗോയ: 44 വർഷമായി കാത്തിരിക്കുന്ന സ്വർണ മെഡൽ ഒടുവിൽ ഇന്ത്യ പിടിച്ചെടുത്തു. ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയിൽ ഇന്ത്യ സുവർണ നേട്ടം സ്വന്തമാക്കി പുതു ചരിത്രമെഴുതി. ഫൈനലിൽ ചൈനയെ 1-0ത്തിനു വീഴ്ത്തിയാണ് ഇന്ത്യൻ വനിതാ സംഘം അഭിമാന നേട്ടത്തിലെത്തിയത്. 1982ൽ വനിതാ ടീം ഏഷ്യൻ ഗെയിംസ് സ്വർണം സ്വന്തമാക്കിയ ശേഷം ആദ്യമായാണ് ഈയിനത്തിലെ ഇന്ത്യയുടെ സുവർണ മുന്നേറ്റം. അപരാജിത കുതിപ്പാണ് ഏഷ്യൻ ഗെയിംസിൽ ഇന്ത്യയും ചൈനയും നടത്തിയത്.

ഫൈനലിൽ ലോക നാലാം നമ്പർ ടീമായ ചൈനയുടെ കരുത്തിനെ കൂസാതെ പോരാടാൻ ലോക റാങ്കിങിൽ എട്ടാം സ്ഥാനത്തുള്ള ഇന്ത്യൻ വനിതാ സംഘത്തിനു സാധിച്ചു. ആദ്യ ക്വാർട്ടറിൽ തന്നെ ഇന്ത്യ മുന്നിലെത്തി. ലാൽറെംസിയാമിയാണ് ഇന്ത്യക്ക് ലീഡ് സമ്മാനിച്ചത്. താരത്തിന്റെ രാജ്യത്തിനായുള്ള 200ാം അന്താരാഷ്ട്ര മത്സരം കൂടിയായിരുന്നു ഫൈനൽ എന്നതും സവിശേഷതയായി.

ചൈനയുടെ പെനാൽറ്റി കോർണറുകൾ ഗോളിലേക്ക് പോകാതെ തടുത്തിട്ട് ഇന്ത്യൻ ഗോൾ കീപ്പർ സവിതയും മത്സരത്തിൽ നിർണായകമായി. പിന്നീട് ലീഡ് വിടാതെ ഇന്ത്യ സ്വർണം പിടിച്ചെടുക്കുകയായിരുന്നു. ഇതോടെ ഇന്ത്യയുടെ ആകെ സ്വർണ നേട്ടം 16ൽ എത്തി. ആകെ മെഡൽ നേട്ടം 76ലും എത്തുമ്പോൾ, 16 സ്വർണം, 25 വെള്ളി, 35 വെങ്കലം മെഡലുകളാണ് ഇന്ത്യയുടെ നിലവിലെ സമ്പാദ്യം. മെഡൽ പട്ടികയിൽ ഇന്ത്യ അഞ്ചാം സ്ഥാനത്താണ്.

article-image

sdfsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed