ഫോബ്‌സ് ഇന്ത്യ റിച്ച് ലിസ്റ്റ് 2026: ഗൗതം അദാനി വീണ്ടും ഒന്നാമത്


ഷീബ വിജയൻ


ഫോബ്‌സ് പുറത്തുവിട്ട 2026-ലെ ഏറ്റവും സമ്പന്നരായ 100 ഇന്ത്യക്കാരുടെ പട്ടികയിൽ അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. 20.7 ബില്യൺ ഡോളറിന്റെ വളർച്ചയോടെ 112.7 ബില്യൺ ഡോളർ ആസ്തിയുമായാണ് അദാനി പട്ടികയിൽ മുന്നിലെത്തിയത്. നിലവിൽ എ.ഐ അടിസ്ഥാന സൗകര്യ വികസനത്തിനായി 100 ബില്യൺ ഡോളറിന്റെ വൻ നിക്ഷേപത്തിനൊരുങ്ങുകയാണ് അദാനി ഗ്രൂപ്പ്.

അതേസമയം, റിലയൻസ് ഇൻഡസ്ട്രീസ് അധ്യക്ഷൻ മുകേഷ് അംബാനി 86.3 ബില്യൺ ഡോളർ ആസ്തിയോടെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. റീട്ടെയ്ൽ മേഖലയിലെ സമ്മർദങ്ങൾ മൂലം അംബാനിയുടെ ആസ്തിയിൽ 18.7 ബില്യൺ ഡോളറിന്റെ ഇടിവുണ്ടായിട്ടുണ്ട്. എങ്കിലും ടെലികോം വിഭാഗമായ ജിയോ പ്ലാറ്റ്‌ഫോംസ് വഴി വലിയ തുക സമാഹരിക്കാനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം. ഒ.പി. ജിൻഡാൽ ഗ്രൂപ്പിലെ സാവിത്രി ജിൻഡാൽ 39.8 ബില്യൺ ഡോളർ ആസ്തിയോടെ മൂന്നാം സ്ഥാനവും ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ വനിത എന്ന പദവിയും നിലനിർത്തി.

വലിയ മുന്നേറ്റം നടത്തിയ സ്റ്റീൽ വ്യവസായി ലക്ഷ്മി മിത്തൽ ($34.7 ബില്യൺ) നാലാം സ്ഥാനത്തെത്തി. സുനിൽ മിത്തലും കുടുംബവും ($32.9 ബില്യൺ) അഞ്ചാമതും സൈറസ് പൂനാവാല ($28.4 ബില്യൺ) ആറാമതുമെത്തി. ഫോബ്സിന്റെ പട്ടികയിൽ മലയാളി സാന്നിധ്യത്തിൽ മുന്നിൽ 24-ാം സ്ഥാനത്തുള്ള മുത്തൂറ്റ് ഫിനാൻസ് കുടുംബമാണ് (ആസ്തി 9.2 ബില്യൻ ഡോളർ). വ്യക്തികളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലിയാണ് ഒന്നാമത് (ആസ്തി 5.75 ബില്യൺ ഡോളർ, റാങ്ക് 47). ജോയ് ആലുക്കാസ് ($5.4 ബില്യൻ, റാങ്ക് 52), രവി പിള്ള ($4.1 ബില്യൻ), സണ്ണി വർക്കി ($4 ബില്യൻ), പി.എൻ.സി.മേനോൻ ($3.8 ബില്യൻ), ടി.എസ്.കല്യാണരാമൻ ($3.55 ബില്യൻ) എന്നിവരാണ് പട്ടികയിലുള്ള മറ്റ് മലയാളികൾ. വിപണിയിലെ തകർച്ചകൾക്കിടയിലും ഇന്ത്യയിലെ 100 സമ്പന്നരുടെ ആകെ ആസ്തി ഒരു ട്രില്യൺ ഡോളറായി തുടരുകയാണ്. ഐടി മേഖലയിലെ മാന്ദ്യം സോഫ്റ്റ്‌വെയർ രംഗത്തെ പ്രമുഖരുടെ ആസ്തിയെ ബാധിച്ചു. കൃഷ്ണ ചിവുകുല, കുശാൽ & ചൈതന്യ ദേശായി, ആദിത്യ ഖേംക, വിറാണി സഹോദരങ്ങൾ എന്നിവർ പുതുതായി പട്ടികയിൽ ഇടംപിടിച്ചപ്പോൾ അനിൽ അഗർവാൾ പട്ടികയിലേക്ക് തിരിച്ചെത്തി. എം3എം ഹുറുൺ ഇന്ത്യ റിച്ച് ലിസ്റ്റ് 2026-ലും ഗൗതം അദാനി തന്നെയാണ് ഒന്നാം സ്ഥാനത്തുള്ളത്.

article-image

czadssdsas

You might also like

  • Lulu Exchange
  • Straight Forward

Most Viewed