ജനപ്രതിനിധികളെ കുളത്തിലേക്ക് തള്ളിയിട്ട് വ്യത്യസ്ത ഉദ്ഘാടനം: വേറിട്ട ചടങ്ങുമായി എംഎൽഎയും സംഘവും
ഷീബ വിജയൻ
ഇതുപോലൊരു കുളം ഉദ്ഘാടനം ഈ ലോകത്ത് വേറെ ഉണ്ടാകില്ലെന്ന ക്യാപ്ഷനോടെയാണ് ഒരു വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. മങ്കട എംഎൽഎ മഞ്ഞളാം കുഴി അലി പിച്ചാണിപ്പറമ്പ് തോണിക്കരയിലെ തിരുത്തിൽ കുളം ഉദ്ഘാടനം ചെയ്യാൻ എത്തിയപ്പോഴായിരുന്നു രസകരമായ സംഭവം. നീന്തൽകുളത്തിന്റെ നാട മുറിച്ച ശേഷം പഞ്ചായത്തംഗത്തെ എംഎൽഎ തന്നെ കുളത്തിലേക്ക് തള്ളിയിടുകയായിരുന്നു. അങ്ങാടിപ്പുറം പഞ്ചായത്ത് മെമ്പർ ഷബീർ മാഞ്ഞാമ്പ്രയെയാണ് എംഎൽഎ കുളത്തിലേക്ക് തള്ളിയിട്ടത്. കുളത്തിൽ നിന്ന് കയറിയ ഷബീർ മാഞ്ഞാമ്പ്ര പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. നജ്മ തബഷീറയെ വെള്ളത്തിലേക്ക് തള്ളിയിട്ടാണ് കുളം നാടിന് സമർപ്പിച്ചത്.
നേരത്തെ പ്ലാൻ ചെയ്തതനുസരിച്ചാണ് പഞ്ചായത്ത് അംഗത്തെ വെള്ളത്തിലേക്ക് തള്ളിയിട്ട് വേറിട്ട ഉദ്ഘാടനം നടത്തിയതെന്ന് വ്യക്തമാണെങ്കിലും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെ വെള്ളത്തിലേക്ക് വലിച്ചിട്ടത് അപ്രതീക്ഷിതമായിരുന്നു. എല്ലാവരും ഇത് സ്പോർട്സ്മാൻ സ്പിരിറ്റോടെ ഉൾക്കൊണ്ടതുകൊണ്ട് ഉദ്ഘാടനം വേറിട്ട അനുഭവമായി. ജനപ്രതിനിധികളോടൊപ്പം എപ്പോഴും ഒരു സഹോദരനെപ്പോലെ ഉണ്ടാകാറുണ്ടെന്നും പ്രദേശവാസികൾക്ക് ഏറെ ഉപകാരപ്രദമാകുന്ന രീതിയിൽ പുനരുദ്ധരിച്ച ഈ കുളം നാടിനായി സമർപ്പിക്കാൻ സാധിച്ചതിൽ വലിയ സന്തോഷമുണ്ടെന്നും എംഎൽഎ പ്രതികരിച്ചു.
eddfsdsd

