ഷാർജ കാലിഗ്രഫി ബിനാലെ ഏപ്രിൽ രണ്ട്‌ മുതൽ


ഷാർജ : എട്ടാംമത് ഷാർജ കാലിഗ്രഫി ബിനാലെ ഏപ്രിൽ രണ്ടിന് തുടങ്ങും. രണ്ടു മാസം നീളുന്ന ബിനാലെ ഷാർജ സാംസ്കാരിക വകുപ്പാണ് സംഘടിപ്പിക്കുന്നത്. പ്രദർശനങ്ങൾ, ശിൽപ്പശാലകൾ, സെമിനാറു കൾ തുടങ്ങി 200−ഓളം പരിപാടികളും ബിനാലെയുടെ ഭാഗമായി നടക്കും.

509 കാലിഗ്രാഫി സൃഷ്ടികളാണ് പ്രദർശിപ്പിക്കുന്നത്. യു.എ.ഇ.യിൽ നിന്നും, മറ്റു അറബ് രാജ്യങ്ങളിൽ നിന്നും, ജർമ്മനി, യു.എസ്.എ, ജപ്പാൻ, ഫ്രാൻസ് തുടങ്ങിയ വിവിധ രാജ്യങ്ങളിൽ നിന്നുമായി 227 ആർട്ടിസ്റ്റുകളാണ് ബിനാലെയിൽ പങ്കെടുക്കുന്നത്. ഓത്്മൻ താഹ, മുസ്തഫ ഔഗേർ ദാർമാൻ, ഡോ.ഫൊണിഷ്യ പോർട്ടർതുടങ്ങിയ പ്രമുഖർ ബിനാലെയുടെ ഭാഗമാകും. ജൂൺ രണ്ടിനാണ് മേള സമാപിക്കുന്നത്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed