ബഹി­രാ­കാ­ശ ദൗ­ത്യങ്ങൾ­ക്ക് യു­.എ.ഇയിൽ നൂ­തന കേ­ന്ദ്രം ഒരു­ങ്ങു­ന്നു­


അബുദാബി : യു.എ.ഇയുടെ ഭാവി ബഹിരാകാശ ദൗത്യങ്ങളുടെ പൂർണനിയന്ത്രണവും പഠന −ഗവേഷണങ്ങളും ഏകോപിപ്പിക്കുന്ന സുപ്രധാന കേന്ദ്രം ലിവയിൽ വരുന്നു. ഉപഗ്രഹവുമായി മുഴുവൻ സമയവും ശക്തമായ വാർത്താവിനിമയം ഉൾപ്പെടെ സാധ്യമാക്കുന്ന ഡീപ് സ്പേസ് നെറ്റ്‌വർക്ക് (ഡി.എസ്.എൻ) േസ്റ്റഷനാണ് യു.എ.ഇ ബഹിരാകാശ ഏജൻസി നിർമ്മിക്കുക. 

രണ്ടു വർഷത്തിനകം നിർമ്മാണ നടപടികൾ ആരംഭിച്ച് എത്രയും വേഗം േസ്റ്റഷൻ പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്നതായി യു.എ.ഇ ബഹിരാകാശ ഏജൻസിയിലെ സ്പേസ് സയൻസ് ആൻഡ് ടെക്നോളജി ആക്ടിങ് ഹെഡ് ഡോ. മുതന്ന അൽ മഹ്മൂദ് പറഞ്ഞു. ലിവയിലെ ഹമീമിൽ ഇതിനുള്ള സ്ഥലം ഏജൻസി ഏറ്റെടുത്തിട്ടുണ്ട്. തുടർ നടപടിക്രമങ്ങൾ വൈകാതെ പൂർത്തി യാക്കാനാകുമെന്നാണു പ്രതീക്ഷ. 

യു.എ.ഇയുടെ ചൊവ്വാ ദൗത്യമായ അൽ അമൽ പദ്ധതിയോട് അനുബന്ധിച്ച് നിർമാണത്തിന്റെ നിർണായക ഘട്ടം പൂർത്തിയാക്കാനാകുമെന്നും പ്രതീക്ഷിക്കുന്നു. സ്വദേശി ശാസ്ത്രജ്ഞർക്കാകും കേന്ദ്രത്തിന്റെ പൂർണചുമതലയെന്നും ചൂണ്ടിക്കാട്ടി. 

പടുകൂറ്റൻ ആന്റിനകൾ, ഒരേസമയം ഒന്നിലേറെ ദൗത്യങ്ങൾക്കു ചുക്കാൻ പിടിക്കാൻ കഴിയുന്ന സംവിധാനങ്ങൾ തുടങ്ങിയവ ഡി.എസ്.എൻ േസ്റ്റഷനിൽ ഉണ്ടാകും. അതിവിദൂരതയിൽ നിന്നുള്ള ചിത്രങ്ങളും സന്ദേശങ്ങളും വ്യക്തമായും കൃത്യമായും നൽകാൻ ഇതിലെ സിഗ്നലിങ് സംവിധാനത്തിനു കഴിയും.

34 മീറ്റർ മുതൽ 70 മീറ്റർ വരെ വ്യാസമുള്ള ആന്റിനയാണ് സിഗ്നലിങ് സംവിധാനത്തിന്റെ പ്രത്യേകത. കോടിക്കണക്കിനു ൈമൽ അകലെനിന്നുള്ള ദുർബലമായ സിഗ്നലുകൾ പോലും പിടിച്ചെടുക്കാനും സൂക്ഷ്മമായി അപ്രഗ്രഥനം ചെയ്യാനും സാധിക്കും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed