തൊഴിൽ മന്ത്രാലയം അപാർട്ട്മെന്റുകളിൽ പരിശോധന നടത്തി


റിയാദ് : സ്വദേശിവൽക്കരിച്ച റിസപ്ഷൻ ജോലികളിൽ വിദേശികൾ ജോലി ചെയ്യുന്നത് കണ്ടെത്താൻ റിയാദിലെ ഫർണിഷ്ഡ് അപാർട്ട്മെന്റുകളിൽ തൊഴിൽ മന്ത്രാലയം പരിശോധന നടത്തി. പുലർച്ചെയാണ് പരിശോധന നടത്തിയത്. ഒരേ സമയം 125 കേന്ദ്രങ്ങളിലാണ് പരിശോധന നടന്നത്.

ഹോട്ടലുകളിലും ഫർണിഷ്ഡ് അപാർട്മെന്റുകളിലും രാത്രികാലങ്ങളിൽ വിദേശികൾ ജോലി ചെയ്യുന്നതായി തൊഴിൽ മന്ത്രാലയത്തിന് പരാതി ലഭിച്ചിരുന്നു. നിയമം ലംഘിച്ച് വിദേശികൾ റിസപ്ഷനിൽ ജോലി ചെയ്യുന്നതായി കണ്ടെത്തി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed