കു­ഞ്ഞി­നെ­ മർ­ദ്ദി­ച്ച് കൊ­ന്ന വീ­ട്ടു­ജോ­ലി­ക്കാ­രി­ക്ക് വധശി­ക്ഷ


ഷാർജ :  ഒന്പത് മാസം പ്രായമുള്ള പെൺകുഞ്ഞിനെ മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിൽ ഇന്തൊനീഷ്യ സ്വദേശിയായ വീട്ടുജോലിക്കാരിക്ക് ഷാർജ കോടതി വധശിക്ഷ വിധിച്ചു. അബോധാവസ്ഥയിൽ അൽ ഖാസിമി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കുഞ്ഞിനു വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കിയെങ്കിലും രക്ഷിക്കാനായില്ല.

2016 ജൂലൈയിൽ ആയിരുന്നു കേസിനാസ്പദമായ സംഭവം. മുപ്പതുകാരിയായ പ്രതി കുറ്റം നിഷേധിച്ചെങ്കിലും കുട്ടിയെ നിലത്തെറിയുകയും മർദ്ദിക്കുകയും ചെയ്തതായി കോടതി കണ്ടെത്തി. ഈച്ചകളെ കൊല്ലാൻ ഉപയോഗിക്കുന്ന ബാറ്റ് ഉപയോഗിച്ചാണ് വീട്ടുജോലിക്കാരി കുഞ്ഞിനെ മർദ്ദിച്ചത്. കുട്ടിക്ക് ആന്തരിക രക്തസ്രാവമുള്ളതായും തലയോട്ടി തകർന്നിരുന്നതായും ആശുപത്രിയിൽ പരിശോധനയിൽ വ്യക്തമായിരുന്നു.

പ്രതിക്കു കടുത്തശിക്ഷ നൽകണമെന്നു കുട്ടികളുടെ മാതാപിതാക്കളായ ഹുദ, ഈസാ അൽ മസ്മി എന്നിവർ വിചാരണവേളയിൽ ആവശ്യപ്പെട്ടിരുന്നു. ചോദ്യം ചെയ്യലിൽ വീട്ടുജോലിക്കാരി കുറ്റം സമ്മതിച്ചിരുന്നു. ഫോറൻസിക് ഫലം ഉൾപ്പെടെ പരിശോധിച്ച ശേഷമാണ് കോടതി ശിക്ഷ വിധിച്ചത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed