വി­ദേ­ശി­കളു­ടെ­ പണമി­ടപാ­ട് : നി­കു­തി­ ഈടാ­ക്കു­ന്നത് സംബന്ധി­ച്ച് തീ­രു­മാ­നമാ­യി­ല്ല


കുവൈത്ത് സിറ്റി : വിദേശികൾ നടത്തുന്ന പണമിടപാടിനു നികുതി ഏർപ്പെടുത്തണമെന്ന നിർദ്ദേശം സംബന്ധിച്ചു പാർലമെന്റിന്റെ ധനകാര്യ−സാന്പത്തിക സമിതിയിൽ തീരുമാനം ആയില്ല. കൂടുതൽ പഠനം ആവശ്യമാണെന്ന നിർദ്ദേശത്തോടെ വിഷയം മാറ്റിവച്ചു. നികുതി അടിച്ചേൽ‌പിക്കാൻ സമിതി ഉദ്ദേശിക്കുന്നില്ലെന്നു കമ്മിറ്റി ചെയർമാൻ സാലെ അൽ ഖുർഷിദ് എം.‌പി വ്യക്തമാക്കി. എന്നാൽ നികുതി ഏർപ്പെടുത്തുന്നതിൽ ഭരണഘടനാവിരുദ്ധ നിലപാടുകൾ ഉണ്ടെന്ന വാദവും സമിതി നിരാകരിച്ചു. അൽ‌പം താമസിച്ചാണെങ്കിലും നികുതി പ്രാബല്ല്യത്തിൽ വരുമെന്ന സൂചനയാണുള്ളത്.

നിർദ്ദേശം സംബന്ധിച്ചുള്ള വോട്ടെടുപ്പ് മാറ്റിവയ്ക്കാമെന്ന അംഗങ്ങളുടെ നിർദ്ദേശം സമിതി പരിഗണിക്കുകയായിരുന്നുവെന്നു ചെയർമാൻ പറഞ്ഞു. വിദേശികളുടെ പണമിടപാടിനു നികുതി ഏർപ്പെടുത്തുന്നതു രാജ്യത്തിന്റെ പ്രതിച്ഛായയ്ക്ക് കളങ്കമാകുമെന്ന അഭിപ്രായത്തെ ഖുർഷിദ് നിരാകരിച്ചു. അതു സ്വദേശികൾക്കും വിദേശികൾക്കുമിടയിൽ വിവേചനവും ആകില്ല. ഗൾഫിലെ തന്നെ ചില രാജ്യങ്ങൾ നികുതി ഈടാക്കുന്നതായും അദ്ദേഹം പറഞ്ഞു.

നികുതി ഏർപ്പെടുത്തുകയാണെങ്കിൽ ഖജനാവിൽ 50−−-60 ദശലക്ഷം ദിനാർ ലഭിക്കും. അതേസമയം വിദേശികളുടെ പണമിടപാടിനു നികുതി ഏർപ്പെടുത്തിയാൽ വിപരീതഫലം ഉളവാക്കുമെന്നാണു കുവൈത്ത് സെൻ‌ട്രൽ ബാങ്കിന്റെ നിലപാട്. പണമയയ്ക്കുന്നതിനു വിദേശികൾ അനധികൃതവഴികൾ തേടും. ഔദ്യോഗിക സംവിധാനങ്ങൾ വഴിയുള്ള പണമിടപാടു കുറയുകയും ഹവാല ഇടപാട് വർദ്ധിക്കുകയും ചെയ്യുമെന്നാണു സെൻ‌ട്രൽ ബാങ്കിന്റെ വിലയിരുത്തൽ. പാർലമെന്റിന്റെ നിയമ−നിയമനിർമ്മാണ സമിതിയും നികുതി ഏർപ്പെടുത്തുന്നതിന് എതിരാണ്.

വിദേശികൾ അയയ്ക്കുന്ന പണത്തിന് അഞ്ചു ശതമാനം നികുതി ചുമത്തണമെന്ന നിർദ്ദേശം സഫാ അൽ ഹാഷിം എം‌പിയാണു പാർലമെന്റിൽ അവതരിപ്പിച്ചത്. കഴിഞ്ഞ വർഷം വിദേശികൾ 400 കോടി ദിനാർ അയച്ചുവെന്നാണു കണക്ക്. 4 വർഷത്തിനിടെ 19 ബില്യൺ ദിനാർ അയച്ചിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed