ഷാർജയിൽ ട്രക്കും വാനും കൂട്ടിയിടിച്ച് ദാരുണാപകടം: രണ്ട് മലയാളികൾ മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്


ശാരിക

ഷാർജ: ഷാർജയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. കോഴിക്കോട് ബാലുശ്ശേരി ചീക്കിലോട് സ്വദേശി രമേഷ് കുമാർ, പാലക്കാട് ഒറ്റപ്പാലം അമ്പലപ്പാറ ചെറുമുണ്ടശ്ശേരി സ്വദേശി ഷാരിഖ് എന്നിവരാണ് അപകടത്തിൽ മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ആലപ്പുഴ സ്വദേശി അജ്മൽ നിലവിൽ ഉമ്മുൽഖുവൈൻ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

ഉമ്മുൽഖുവൈനിലെ ഒരു പ്രമുഖ കാറ്ററിങ് കമ്പനിയിലെ ജീവനക്കാരാണ് അപകടത്തിൽപെട്ട മൂന്നുപേരും. ചൊവ്വാഴ്ച രാത്രി എമിറേറ്റ്സ് റോഡിൽ ഷാർജ മസ്ജിദിന് സമീപം ഇവർ സഞ്ചരിച്ചിരുന്ന വാൻ ട്രക്കുമായി കൂട്ടിയിടിച്ചാണ് ദാരുണമായ അപകടം സംഭവിച്ചത്.

നിലവിൽ ഷാർജ അൽഖാസിമി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ നടപടിക്രമങ്ങൾ പൂർത്തിയാക്കി എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. മരിച്ച രമേഷ് കുമാറിന്റെ ഭാര്യ ദൃശ്യയാണ്. അഞ്ചും രണ്ടും വയസ്സുള്ള രണ്ട് പിഞ്ചുകുട്ടികളുണ്ട്.

article-image

asdds

You might also like

  • Lulu Exchange
  • Straight Forward

Most Viewed