യുഎഇയില്‍ കനത്ത മൂടല്‍മഞ്ഞ്; റെഡ് അലര്‍ട്ട്, വേഗപരിധി 80 ആയി കുറച്ചു


ഷീബ വിജയൻ

അബുദാബി: യുഎഇയിൽ വരും മണിക്കൂറുകളിൽ കനത്ത മൂടൽമഞ്ഞിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. രാജ്യത്തിന്റെ തെക്കൻ മേഖലകളിൽ കാഴ്ചപരിധി ഗണ്യമായി കുറയാൻ സാധ്യതയുള്ളതിനാൽ വിവിധയിടങ്ങളിൽ റെഡ്, യെല്ലോ അലേർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

ശക്തമായ മൂടൽമഞ്ഞുള്ള സാഹചര്യത്തിൽ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും റോഡുകളിലെ ഡിജിറ്റൽ ബോർഡുകളിൽ തെളിയുന്ന വേഗത പരിധി കൃത്യമായി പാലിക്കണമെന്നും അബുദാബി പോലീസ് അഭ്യർത്ഥിച്ചു. കാഴ്ചപരിധി കുറഞ്ഞ റോഡുകളിൽ പരമാവധി വേഗപരിധി മണിക്കൂറിൽ 80 കിലോമീറ്ററായി കുറച്ചിട്ടുണ്ട്. സ്ഥിതിഗതികൾക്കനുസരിച്ച് മാറ്റങ്ങൾ വരുത്തുന്ന ഇലക്ട്രോണിക് ബോർഡുകൾ ശ്രദ്ധിക്കണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.

രാത്രിയിലും നാളെ രാവിലെയോടെയും തീരദേശ, ആഭ്യന്തര മേഖലകളിൽ ഈർപ്പം വർധിക്കാനും മൂടൽമഞ്ഞ് തുടരാനും സാധ്യതയുണ്ട്. രാജ്യത്തെ താപനില 19 മുതൽ 39 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും. കുറഞ്ഞ താപനില അബുദാബിയിൽ 26, ദുബായിൽ 27, റാസൽഖൈമയിൽ 23 ഡിഗ്രി സെൽഷ്യസ് വീതം രേഖപ്പെടുത്തിയേക്കാം. മണിക്കൂറിൽ 10 മുതൽ 20 കി.മീ വരെ വേഗതയിൽ വീശുന്ന കാറ്റ് ചില സമയങ്ങളിൽ 35 കി.മീ വരെ വേഗത കൈവരിച്ചേക്കും.

article-image

asdcdsds

You might also like

  • Lulu Exchange
  • Straight Forward

Most Viewed