ലോകത്തിൽ വീണ്ടും ഒന്നാമതായി ദുബായ് വിമാനത്താവളം: അന്താരാഷ്ട്ര സീറ്റ് ശേഷിയിൽ വൻ കുതിപ്പ്


ശാരിക

ദുബായ്: അന്താരാഷ്ട്ര സീറ്റ് ശേഷിയിൽ (International Seat Capacity) ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമെന്ന ഒന്നാം സ്ഥാനം ദുബായ് അന്താരാഷ്ട്ര വിമാനത്താവളം (DXB) വീണ്ടും നിലനിർത്തി. 2026 നവംബറിൽ ഇരുദിശകളിലുമായി ഏകദേശം 89.4 ലക്ഷം സീറ്റുകളാണ് വിമാനക്കമ്പനികൾ ദുബായ് വിമാനത്താവളത്തിൽ നിന്നുള്ള അന്താരാഷ്ട്ര സർവീസുകൾക്കായി ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. വ്യോമയാന ഡാറ്റാ ഏജൻസിയായ ഒ.എ.ജി (OAG) പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്.

ദുബായ് വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്ന അന്താരാഷ്ട്ര സർവീസുകളിൽ മാത്രം 44.7 ലക്ഷം സീറ്റുകളാണ് ഈ മാസം ഷെഡ്യൂൾ ചെയ്തിട്ടുള്ളത്. രണ്ടാം സ്ഥാനത്തുള്ള ലണ്ടൻ ഹീത്രൂ വിമാനത്താവളത്തേക്കാൾ ഏകദേശം 6.8 ലക്ഷം സീറ്റുകൾ അധികമാണിത്. റിപ്പോർട്ട് പ്രകാരം 37.9 ലക്ഷം സീറ്റുകളുമായി ലണ്ടൻ ഹീത്രൂ രണ്ടാമതും, 37 ലക്ഷം സീറ്റുകളുമായി ദക്ഷിണ കൊറിയയിലെ ഇൻചിയോൺ വിമാനത്താവളം മൂന്നാമതും എത്തി. 35.8 ലക്ഷം സീറ്റുകളുമായി സിംഗപ്പൂർ ചാംഗി വിമാനത്താവളം നാലാം സ്ഥാനത്തും 32.5 ലക്ഷം സീറ്റുകളുമായി ആംസ്റ്റർഡാം ഷിഫോൾ വിമാനത്താവളം അഞ്ചാം സ്ഥാനത്തുമാണ്.

യാത്രക്കാരുടെ കൃത്യമായ എണ്ണത്തിനപ്പുറം വിമാനക്കമ്പനികൾ അന്താരാഷ്ട്ര സർവീസുകൾക്കായി മുൻകൂട്ടി ഷെഡ്യൂൾ ചെയ്ത സീറ്റുകളുടെ എണ്ണമാണ് ഈ റാങ്കിങ്ങിനായി കണക്കാക്കുന്നത്. ആഭ്യന്തര സർവീസുകൾ കൂടി ഉൾപ്പെടുത്തിയുള്ള ആകെ സീറ്റ് ശേഷിയിൽ ദുബായ് വിമാനത്താവളം ആഗോളതലത്തിൽ നാലാം സ്ഥാനത്താണ്. അറ്റ്‌ലാന്റ, ചിക്കാഗോ, ടോക്കിയോ ഹനേഡ വിമാനത്താവളങ്ങളാണ് ആകെ സീറ്റ് ശേഷിയിൽ ദുബായിക്ക് മുന്നിലുള്ളത്. പ്രമുഖ വിമാനക്കമ്പനികളായ എമിറേറ്റ്‌സ്, ഫ്ലൈദുബായ് എന്നിവയുടെ പ്രധാന കേന്ദ്രമാണ് ദുബായ് അന്താരാഷ്ട്ര വിമാനത്താവളം.

article-image

asdsad

You might also like

  • Lulu Exchange
  • Straight Forward

Most Viewed