സുഡാൻ സൈന്യത്തിന് ആയുധങ്ങൾ കടത്തി, കള്ളപ്പണം വെളുപ്പിച്ചു; 8 പ്രതികൾക്ക് ജീവപര്യന്തം തടവും കനത്ത പിഴയും വിധിച്ച് അബൂദബി കോടതി


ഷീബ വിജയൻ


അബൂദബി: സുഡാൻ സൈന്യത്തിന് നിയമവിരുദ്ധമായി ആയുധങ്ങളും സൈനിക സാമഗ്രികളും എത്തിച്ചുനൽകുകയും സാമ്പത്തിക ഇടപാടുകൾക്കായി യു.എ.ഇ ബാങ്കിങ് സംവിധാനങ്ങൾ ദുരുപയോഗം ചെയ്ത് കള്ളപ്പണം വെളുപ്പിക്കുകയും ചെയ്ത കേസിലെ നിർണായക വിധി അബൂദബി ഫെഡറൽ അപ്പീൽ കോടതി പുറപ്പെടുവിച്ചു. കേസിൽ കുറ്റക്കാരായ എട്ട് പ്രതികൾക്കാണ് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. അന്താരാഷ്ട്ര തലത്തിൽ പടർന്നുപന്തലിച്ച വൻ ആയുധക്കടത്ത് ശൃംഖലയെയാണ് വിചാരണയിലൂടെ അബൂദബി കോടതി തകർത്തത്.

റാശിദ് ഉമർ അബ്ദുൽ ഖാദിർ അലി, സലാഹ് അബ്ദുല്ല മുഹമ്മദ് (സലാഹ് ഗോഷ്), അഹമ്മദ് അബ്ദുല്ല, അഹമ്മദ് റബീ സായിദ്, മുഹമ്മദ് ഫത്ഹ് അൽ ബെയ്ക്, യാസർ അബ്ദുൽ റഹ്‌മാൻ അൽ അത്ത, ഉസ്മാൻ അൽ സുബൈർ, മഹർ അബ്ദുൽ ജലീൽ എന്നിവർക്കാണ് ജീവപര്യന്തം ശിക്ഷ ലഭിച്ചത്. ഇവരിൽ നിന്ന് പിടിച്ചെടുത്ത ആയുധങ്ങൾ, വെടിമരുന്നുകൾ, വാർത്താവിനിമയ ഉപകരണങ്ങൾ എന്നിവ കണ്ടുകെട്ടാനും ശിക്ഷാകാലാവധിക്ക് ശേഷം ഇവരെ നാടുകടത്താനും കോടതി ഉത്തരവിട്ടു. പ്രതികളിൽ പലർക്കും മൂന്ന് വർഷം വീതം അധിക തടവും, കള്ളപ്പണം വെളുപ്പിക്കൽ കുറ്റത്തിന് ഓരോരുത്തരും 10 ലക്ഷം ദിർഹം വീതം പിഴയടക്കാനും വിധിച്ചിട്ടുണ്ട്. കൂടാതെ കള്ളപ്പണം വെളുപ്പിക്കാൻ ഉപയോഗിച്ച ആറ് പ്രമുഖ കമ്പനികൾക്ക് 10 ലക്ഷം ദിർഹം വീതം പിഴ ചുമത്തുകയും അവയുടെ ലൈസൻസുകൾ റദ്ദാക്കുകയും ചെയ്തു. മെഡിക്കൽ ഉപകരണങ്ങളാണെന്ന് തെറ്റിദ്ധരിപ്പിച്ച് വിമാനമാർഗം പോർട്ട് സുഡാനിലേക്ക് ഗോര്യുനോവ് വെടിയുണ്ടകൾ കടത്താൻ ശ്രമിച്ചതാണ് കേസിനാധാരം. യു.എ.ഇയുടെ മണ്ണും സാമ്പത്തിക ഭദ്രതയും ഇത്തരം രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നത് അന്താരാഷ്ട്രതലത്തിൽ രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് കോടതി നിരീക്ഷിച്ചു.

article-image

eqrewerer

You might also like

  • Lulu Exchange
  • Straight Forward

Most Viewed