ഹെൽത്തോറിയം ആരോഗ്യ ബോധവൽക്കരണ ക്യാന്പയിൻ സംഘടിപ്പിച്ചു
മനാമ : "മാറ്റാം ശീലങ്ങളെ ജീവിക്കാം ആരോഗ്യത്തോടെ" എന്ന ശീർഷകത്തിൽ ഐ.സി.എഫ് ഗൾഫ് കൗൺസിൽ നടത്തുന്ന ഹെൽത്തോറിയം ആരോഗ്യ ബോധവൽക്കരണ ക്യാന്പയിന്റെ ബഹ്റൈൻതല ഉദ്ഘാടനവും സന്നദ്ധ സേവന രംഗത്ത് പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുന്നതിനായുള്ള 101 അംഗ സ്വഫ്വ ടീം സമർപ്പണവും നടന്നു. പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ സംഗമം ഉദ്ഘാടനം ചെയ്തു. ക്യാന്പയിന്റെ ഭാഗമായി ഹെൽത്ത് ടിപ്സ് വാട്സാപ് കാർഡ് പ്രചാരണം, ബ്ലഡ് ഡൊണേഷൻ ഫോറം രൂപീകരണം, ആരോഗ്യ സംരക്ഷണം തിരുനബി മാതൃക എന്ന വിഷയത്തിൽ കുടുംബ ക്ലാസുകൾ, പ്രവാസി വായന ആരോഗ്യ പതിപ്പ് വിതരണം, ലൈഫ് ൈസ്റ്റൽ ട്രൈനിംഗ്, മെഡിക്കൽ ക്യാന്പ് തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കും.
ഐ.സി.എഫ് ക്ഷേമകാര്യ പ്രസിഡണ്ട് സുലൈമാൻ ഹാജിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന പരിപാടിക്ക് സാമൂഹ്യ പ്രവർത്തകരായ കെ.ടി സലീം, സിയാദ് ഏഴംകുളം, ചന്ദ്രൻ തിക്കോടി, സൈനൽ തുടങ്ങിയവർ ആശംസകൽ നേർന്നു. നാഷണൽ സെക്രട്ടറി അഡ്വ. എം.സി.എ കരീം ക്യാന്പയിൻ പദ്ധതി അവതരിപ്പിച്ചു.
ഐ.സിഎഫ് ഡപ്യൂട്ടി പ്രസിഡണ്ട് കെ.സി സൈനുദ്ദീൻ സഖാഫി സ്വഫ്വ ടീം സമർപ്പണം നടത്തി. വളണ്ടിയർ ക്യാപ്റ്റൻ സി.എച്ച് അശ്റഫ് അംഗങ്ങൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അഫ്സൽ വീട് നിർമ്മാണത്തിലേയ്ക്കുള്ള ഐ.സി.എഫ് റിഫ സെൻട്രൽ സഹായ നിധി സുലൈമാൻ ഹാജി ഏറ്റുവാങ്ങി.

