ഉമ്മു­ൽ­ഖു­വൈ­നിൽ 2.2 കോ­ടി­ ചി­ലവി­ൽ മലി­നജല സംസ്കരണ കേ­ന്ദ്രം വരു­ന്നു­


ദുബൈ : കാർഷിക മേഖലയുടെ കൂടി വികസനം ലക്ഷ്യമിട്ട് എമിറേറ്റിൽ മലിനജല സംസ്കരണത്തിന് 2.2 കോടി ദിർഹത്തിന്റെ േസ്റ്റഷൻ പൂർത്തിയാക്കി. ശുദ്ധീകരിച്ച ജലം കാർഷികാവശ്യങ്ങൾക്കും പാർക്കുകളും മറ്റും നനയ്ക്കാനും റോഡ് നിർമ്മാണത്തിനും ഉപയോഗപ്പെടുത്തും. യു.എ.ഇ പ്രസിഡണ്ടിന്റെ മേൽനോട്ടത്തിലുള്ള പ്രത്യേക സമിതിയാണ് പദ്ധതി പൂർത്തിയാക്കിയത്.

ഫാക്ടറികളിൽ നിന്ന് പുറന്തള്ളുന്ന, ആരോഗ്യത്തിനു ഹാനികരമായ വെള്ളത്തിലെ രാസ−ജൈവ മാലിന്യങ്ങൾ നീക്കം ചെയ്തശേഷം ഹരിതമേഖലകൾ വ്യാപിപ്പിക്കാൻ ഉപയോഗിക്കുമെന്നു സമിതി ചെയർമാനും പ്രസിഡൻഷ്യൽകാര്യ ഉപമന്ത്രിയുമായ അഹമ്മദ് ജുമാ അൽ സാബി പറഞ്ഞു. പ്രതിദിനം 12.75 ലക്ഷം ഗാലൻ വെള്ളം ശുദ്ധീകരിക്കാൻ ശേഷിയുള്ള പ്ലാന്റാണിത്.

ഭൂഗർഭജലത്തെ ആശ്രയിക്കാതെ കൃഷിയാവശ്യങ്ങൾക്കും മറ്റും വെള്ളം ഉപയോഗിക്കാൻ കഴിയുമെന്നതും നേട്ടമാണ്. യു.എ.ഇ ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽകാര്യ മന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാന്റെ നേതൃത്വത്തിൽ വിവിധ മേഖലകളിൽ അടിസ്ഥാനസൗകര്യ വികസന പദ്ധതികൾ പൂർത്തിയാക്കിവരികയാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed