അൽ ദഫ്റയിൽ വാഹനാപകടം : നാല് പേർ മരിച്ചു
അബുദാബി : അൽ ദഫ്റയിലുണ്ടായ വാഹനാപകട ത്തിൽ നാല് പേർ മരിക്കുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഒരു കുടുംബത്തിലെ അംഗങ്ങളാണ് അപകടത്തിൽപ്പെട്ടതെന്നു അൽ ദഫ്‌റ ട്രാഫിക്ക് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ കേണൽ മുഹമ്മദ് മുസല്ലം അൽ മഹ്‌റമി അറിയിച്ചു. ഒമാൻ സ്വദേശികളാണ് കുടുംബം.
അബുദാബിയിലേക്കുള്ള ദിശയിൽ ഷെയ്ഖ് ഖലീഫ ബിൻ സായിദ് റോഡിൽ മുറഫ പാലം കഴിഞ്ഞ ശേഷമാണ് അപകടം. വാഹനം മറിഞ്ഞശേഷം കൂട്ടിയിടിച്ചാണ് നാലുംപേരുടെ ജീവൻ പൊലിഞ്ഞ അപകടമുണ്ടായത്.

