ഫെബ്രുവരിയിലേത് റെക്കോർഡ് ചൂട്
മനാമ : കഴിഞ്ഞ ഫെബ്രുവരിയിൽ രാജ്യത്തുണ്ടായതിൽ െവച്ച് ഏറ്റവും കൂടിയ താപനിലയാണ് രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥാ അധികൃതർ പറഞ്ഞു. ഇത് 1902ന് ശേഷമുള്ള കൂടിയ താപനിലയായിരുന്നു. ഫെബ്രുവരി 18ാം തീയ്യതി രാജ്യത്ത് രേഖപ്പെടുത്തിയ താപനില 39.6 ഡിഗ്രി സെൽഷ്യസ് ആണ്. 19.8 ഡിഗ്രിയാണ് ഫെബ്രുവരിയിലെ ശരാശരി താപനില. അന്തരീക്ഷത്തിലെ പൊടിയുടെ അംശത്തിന്റെ അളവ് ഫെബ്രുവരിയിൽ 16 എംഎം ആയിരുന്നു. എയർപോർട്ടിലെ ദൂരക്കാഴ്ച 500 മീറ്ററും മൂടൽ മഞ്ഞ് മൂലമുണ്ടായ പുകപടലം ഫെബ്രുവരി 16ന് ദൂരക്കാഴ്ച 350 മീറ്ററുമായിരുന്നുവെന്നും രേഖപ്പെടുത്തി.

