വീ­ട്ടു­ജോ­ലി­ക്കാ­ർ‍­ക്ക് എതി­രാ­യ കു­റ്റകൃ­ത്യങ്ങൾ‍ കൈ­കാ­ര്യം ചെ­യ്യാൻ അബു­ദബി­യിൽ‍ പ്രത്യേ­ക കോ­ടതി­കൾ‍


അബുദാബി : അബുദാബിയിൽ‍ വീട്ടുജോലിക്കാർ‍ക്ക് എതിരായ കുറ്റകൃത്യങ്ങൾ‍ കൈകാര്യം ചെയ്യാൻ പ്രത്യേക കോടതികൾ‍. യു.എ.ഇ ഉപപ്രധാനമന്ത്രിയും അബുദാബി നീതിന്യായ വകുപ്പ് ചെയർ‍മാനുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാനാണ് കഴിഞ്ഞ ദിവസം  ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾ‍ക്കും വേഗത്തിൽ‍ നീതി ലഭ്യമാക്കുന്നു എന്ന് ഉറപ്പു വരുത്തുന്നതിനായാണ് നടപടി.

വർഗ്‍ഗം, വർ‍ണം, വിശ്വാസം, ദേശീയത, സാമൂഹിക ചുറ്റുപാട് എന്നിവയുടെ പേരിൽ‍ വീട്ടുജോലിക്കാരോട് വിവേചനം കാണിക്കുന്നത് തടയാനും അവരുടെ അവകാശം സംരക്ഷിക്കാനും ലക്ഷ്യമിടുന്ന നിയമത്തിൽ വീട്ടുജോലിക്കാരുടെ ജോലിസമയം, മെഡിക്കൽ ലീവ് അവധി തുടങ്ങിയവ സംബന്ധിച്ചും കർ‍ശന നിർ‍ദ്ദേശങ്ങളാണ് മുന്നോട്ടുവെക്കുന്നത്. വീട്ടുജോലിക്കാരുടെ അവകാശങ്ങൾ‍ സംബന്ധിച്ച് യു. എ.ഇ പ്രസിഡണ്ട് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ‍ നഹ്‍യാൻ പ്രഖ്യാപിച്ച ഫെഡ
റൽ‍ നിയമത്തിന്റെ തുടർ‍ച്ചയാണ് ഈ നടപടി. 

വീട്ടുജോലിക്കാർ‍െക്കതിരായ കുറ്റകൃത്യങ്ങൾ‍ കൈകാര്യം ചെയ്യുന്നതിന് പുതിയ പബ്ലിക് പ്രോസിക്യൂഷനും പ്രത്യേക നീതിന്യായ വിഭാഗവും സ്ഥാപിക്കും. അബുദാബിയിലെ പ്രാഥമിക കോടതികളിൽ‍ ഇതിന് സൗകര്യമൊരുക്കും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed