വൈഫൈ കണക്ഷൻ വിച്ഛേദിച്ച ഭാര്യയ്ക്ക് ഭർത്താവിന്റെ ക്രൂര മർദ്ദനം
ഹൈദരാബാദ്: വൈഫൈ കണക്ഷൻ വിച്ഛേദിച്ച ഭാര്യയ്ക്ക് ഭർത്താവിന്റെ വക ക്രൂര മർദ്ദനം. ഗുരുതരമായി പരിക്കേറ്റ സോമാജി ഗുഡ സ്വദേശി രേഷ്മ സുൽത്താനയെ(30) സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ രേഷ്മയുടെ അമ്മ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
അർദ്ധരാത്രിയിൽ ഭർത്താവ് അമിതമായി മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് തടയാൻ വേണ്ടിയാണ് രേഷ്മ വൈഫൈ കണക്ഷൻ ഓഫ് ചെയ്തത്. തുടർന്ന് പ്രകോപിതനായ ഭർത്താവ് ഒമർ പാഷ ഇവരെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ആറ് വർഷം മുൻപ് വിവാഹിതരായ ദന്പതികൾക്ക് മൂന്ന് മക്കളുണ്ട്.
തലയ്ക്കും മുഖത്തും നെഞ്ചിനും സാരമായി പരിക്കേറ്റിട്ടുണ്ട്. കേസ് രജിസ്റ്റർ ചെയ്ത് ഭർത്താവിനെ അറസ്റ്റ് ചെയ്യണോ എന്ന് തീരുമാനിച്ചിട്ടില്ലെന്നും ദന്പതികളെ കൗൺസിലിംഗിന് വിധേയമാക്കിയ ശേഷം നടപടികളിലേക്ക് നീങ്ങുമെന്നും പോലീസ് അറിയിച്ചു.

