സൗ­ദി­യിൽ‍ എയർ ട്രാ­ഫിക് കൺ­ട്രോ­ളർ­മാ­രാ­യി­ വനി­തകൾ‍


റിയാദ് : സൗദി വനിതകൾക്ക് മുന്നിൽ പുതിയ തൊഴിൽ മേഖലകൾ തുറക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി എയർ ട്രാഫിക് കൺട്രോളർമാരായും വനിതകളെ നിയമിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് 12 സൗദി യുവതികൾ അവസാന ഘട്ട പരിശീലനത്തിലാണ്. സൗദിയ എയർ നാവിഗേഷൻ സർവ്വീസസ് കന്പനിയും സൗദി സിവിൽ ഏവിയേഷൻ അക്കാദമിയും സഹകരിച്ചാണ് യുവതികൾക്ക് പരിശീലനം നൽകുന്നത്. ഒരു വർഷത്തെ ഡിപ്ലോമ കോഴ്‌സാണ് ഏർപ്പെടുത്തിയത്. കോഴ്‌സ് പൂർത്തിയാക്കുന്നവർക്ക് സൗദി സിവിൽ ഏവിയേഷൻ അക്കാദമിയിൽ നിന്നുള്ള ഡിപ്ലോമ സർട്ടിഫിക്കറ്റ് നൽകും.

പരിശീലനം പൂർത്തിയാക്കി ബിരുദം നേടുന്നവർക്ക് സൗദിയ എയർ നാവിഗേഷൻ സർവ്വീസസ് കന്പനിയിൽ നിയമനവും. സൗദിയിൽ ആദ്യമായാണ് വനിതകളെ എയർ ട്രാഫിക് കൺട്രോളർമാരായി നിയമിക്കുന്നത്. 

വനിതാ ശാക്തീകരണത്തിൽ‍ അതിവേഗം മുന്നേറിക്കൊണ്ടിരിക്കുകയാണ് സൗദി. സാമൂഹ്യ പരിവർ‍ത്തന പദ്ധതിയുടെ ഭാഗമായാണ് ശക്തമായ വനിതാ ശാക്തീകര
ണം സൗദി ഭരണകൂടം നടപ്പിലാക്കിവരുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed