അശാ­സ്ത്രീ­യ മത്സ്യബന്ധനം : അബു­ദാ­ബി­യിൽ പരി­ശോ­ധന ശക്തമാ­ക്കി­


അബുദാബി : അശാസ്ത്രീയ മൽസ്യബന്ധ നത്തിനെതിരെ അബുദാബിയിൽ പരിശോധനകൾ ഊർജിതമാക്കി. വാണിജ്യാവശ്യത്തിനും ഉല്ലാസത്തിനുമുള്ള മീൻപിടിത്തം സൂക്ഷ്മമായി നിരീക്ഷിക്കും. നിയമലംഘകർക്കെതിരെ ശക്തമായ നടപടികൾ ഉണ്ടാകും. 

ആദ്യമായാണു നിയമലംഘനം നടത്തുന്നതെങ്കിൽ 50,000 ദിർഹം പിഴയോ മൂന്നുമാസത്തിൽ കുറയാത്ത തടവോ രണ്ടും ഒരുമിച്ചോ ആണ് ശിക്ഷ. കുറ്റം ആവർത്തിച്ചാൽ ഒരുലക്ഷം ദിർഹം പിഴയോ ഒരുവർഷത്തിൽ കുറയാത്ത തടവോ രണ്ടും ഒരുമിച്ചോ ആയിരിക്കും. 

സാദിയാത് ബീച്ചിൽ വലയിൽ കുടുങ്ങി അഞ്ച് കടൽപശുക്കൾ ചത്ത സാഹചര്യത്തിലാണ് അബുദാബി എൻവയൺമെന്റ് ഏജൻസി (ഇ.എ.ഡി) നടപടികൾ ശക്തമാക്കുന്നത്. ഇതിലൊന്നു ഗർഭിണിയായിരുന്നു. നിരോധിത വിഭാഗത്തിൽപെട്ട വലയിലാണിവ കുടുങ്ങിയതെന്ന് വ്യക്തമായി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed