എമി­റേ­റ്റ്സ് എയർ­ലൈൻ സാ­ഹി­ത്യോ­ത്സവത്തിന് തു­ടക്കമാ­യി­


ദുബൈ : പത്താമത് എമിറേറ്റ്സ് എയർലൈൻ സാഹിത്യോത്സവത്തിന് ദുബൈയിൽ തുടക്കമായി. മേളയുടെ ഉദ്ഘാടനം സഹിഷ്ണുതാകാര്യവകുപ്പ് മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ നിർവ്വഹിച്ചു. സഹിഷ്ണുതയുടെ അർത്ഥം ശരിയായി മനസ്സിലാക്കാൻ വായന ശീലമാക്കണമെന്ന് അദ്ദേഹം പറഞ്ഞു. 50 രാജ്യങ്ങളിൽ നിന്നുള്ള 180 എഴുത്തുകാരാണ് മേളയിലെത്തുന്നത്. മേളയിലെ വിശിഷ്ട വ്യക്തിത്വമായി മിനിസ്റ്റർ ഓഫ് േസ്റ്ററ്റ് സാകി അൻവർ നുസൈബയെ ആദരിച്ചു. 

പത്താം വാർഷികത്തോടനുബന്ധിച്ച് വാക്കുകളോടുള്ള പ്രണയത്തിന് വേണ്ടി എന്ന പുസ്തകവും പ്രകാശനം ചെയ്തു. കഴിഞ്ഞ 10 വർഷങ്ങളിൽ മേളയിൽ പങ്കെടുത്ത കവികൾ, ചിത്രകാരന്മാർ, എഴുത്തുകാർ തുടങ്ങിയവരുടെ സംഭാവനകളാണ് പുസ്തകത്തിന്റെ ഉള്ളടക്കം. ദുബൈ ഫെസ്റ്റിവൽ സിറ്റിയിലെ ഇന്റർകോണ്ടിനെന്റലിൽ മാർച്ച് 10ന് മേള അവസാനിക്കും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed