ചേരാനല്ലൂർ കാറപകടം: പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കാൻ നീക്കം; പിതാവായ ജഡ്ജിയെ ചോദ്യം ചെയ്തു


ശാരിക

കൊച്ചി: ചേരാനല്ലൂരിൽ പ്രായപൂർത്തിയാകാത്ത പതിനേഴുകാരൻ ഓടിച്ച ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രികനായ മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണൻ മരണപ്പെട്ട സംഭവത്തിൽ പോലീസിന്റെ നടപടികൾ ശക്തമാകുന്നു. അപകടമുണ്ടാക്കിയ പതിനേഴുകാരന് നൽകിയ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് എറണാകുളം സെഷൻസ് കോടതിയിൽ അപേക്ഷ സമർപ്പിച്ചു.

കേസുമായി ബന്ധപ്പെട്ട് കാറിന്റെ ആർ.സി ഉടമയും പതിനേഴുകാരന്റെ പിതാവുമായ അഡീഷണൽ ജില്ലാ ജഡ്ജിയെ അന്വേഷണ സംഘം ആലുവ കമ്പനിപ്പടിയിലുള്ള ഫ്ലാറ്റിലെത്തി ചോദ്യം ചെയ്തു. തന്റെ അറിവോടെയല്ല മകൻ കാറെടുത്തതെന്നാണ് ജഡ്ജി പോലീസിന് നൽകിയ മൊഴി. മോട്ടോർ വാഹന നിയമം 199 എ പ്രകാരം മൂന്ന് വർഷം വരെ തടവും 25,000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റം ചുമത്തി ജഡ്ജിയെയും കേസിൽ പ്രതിയാക്കിയിട്ടുണ്ട്.

ഞായറാഴ്ച പുലർച്ചെ രണ്ടരയോടെ ചേരാനല്ലൂർ കണ്ടെയ്‌നർ റോഡിലായിരുന്നു അപകടം. തുടക്കത്തിൽ ദുർബലമായ വകുപ്പുകൾ ചുമത്തി പതിനേഴുകാരന് പോലീസ് സ്റ്റേഷൻ ജാമ്യം നൽകിയതും, കാറുടമയായ ജഡ്ജിക്കെതിരെ കേസെടുക്കാതിരുന്നതും വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. ജയബാലകൃഷ്ണന്റെ കുടുംബം പോലീസ് സ്റ്റേഷനിലെത്തി പ്രതിഷേധിച്ചതിനെ തുടർന്ന്, കുറ്റകരമായ നരഹത്യ വകുപ്പ് ചുമത്തി പ്രതിയെ വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു.

article-image

sadasd

You might also like

  • Lulu Exchange
  • Straight Forward

Most Viewed