യു­.എ.ഇയി­ലും ആറ്റു­കാ­ലമ്മയ്ക്ക് പൊ­ങ്കാ­ല അർ‍­പ്പി­ച്ച് ഭക്തർ‍


ദുബൈ : കടൽ‍ കടന്ന് യു.എ.ഇയിലും‍‍ ആറ്റുകാൽ പൊങ്കാല. ആറ്റുകാല ക്ഷേത്രത്തിന്റെ മാതൃകയിൽ‍ താൽക്കാലിക ക്ഷേത്രം കെട്ടിയുണ്ടാക്കിയാണ് അജ്മാനിൽ‍ പൊങ്കാല മഹോത്സവം സംഘടിപ്പിച്ചത്. ദുബൈ ആസ്ഥാനമായി പ്രവർ‍ത്തിക്കുന്ന ആറ്റുകാൽ‍ അമ്മ പ്രവാസി സേവാ സമിതി ഇത് അഞ്ചാം വർ‍ഷമാണ് പൊങ്കാല സംഘടിപ്പിക്കുന്നത്.

നൂറ് കണക്കിനാളുകളാണ് ദേവിക്ക് പൊങ്കാല അർപ്പിച്ചത്. ആറ്റുകാൽ‍ ക്ഷേത്രം മുൻ മേൽ‍ശാന്തി ഗോശാല വിഷ്ണു വാസുദേവൻ നന്പൂതിരി ക്ഷേത്രത്തിൽ‍ നിന്നുള്ള ദീപം പൊങ്കാല അടുപ്പിലേക്ക് പകർ‍ന്നു. തുടർ‍ന്ന് സർ‍വ്വൈശ്വര്യ പൂജയും ദീപാരാധനയും പ്രസാദ വിതരണവും നടന്നു. മഹാഭഗവതി സേവയോടെയാണ് പൊങ്കാല മഹോത്സവത്തിന് തുടക്കം കുറിച്ചത്. പുലർ‍ച്ചെ അഞ്ചിന് നടതുറന്നപ്പോൾ‍തന്നെ നിരവധി ഭക്തർ‍ ചടങ്ങ് നടന്ന അൽ‍ ജർ‍ഫിലെ ഹാബിറ്റാറ്റ് സ്‌കൂളിലേക്കെത്തി.

വിവിധ പൂജാകർ‍മ്മങ്ങൾ‍ക്ക് ശേഷം കാലത്ത് 7.15 മുതൽ‍ 10.20 വരെ സ്ത്രീകൾ‍ക്ക് മാത്രമായി പൊങ്കാല അരി സമർ‍പ്പണം നടന്നു. തുടർ‍ന്ന് പണ്ടാര അടുപ്പിലേക്ക് തീപകർ‍ന്നു. 11 മണിക്ക് താലപ്പൊലിയും 11.30ന് ലളിതാസഹസ്രനാമ ലക്ഷാർ‍ച്ചനയും നടന്നു. 1.15ന് പൊങ്കാല നിവേദിക്കൽ‍ച്ചടങ്ങ്. ഉച്ചതിരിഞ്ഞ് മൂന്നുമണിക്ക് ഗുരുതിയോടെ ചടങ്ങുകൾ‍ സമാപിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed