ഒമാനിൽ ഇന്ധനവില കുറഞ്ഞു
മസ്കറ്റ് : ഒമാനിൽ ഇന്ധനവില കുറഞ്ഞു. കഴിഞ്ഞ അർദ്ധരാത്രി മുതൽ വർദ്ധിപ്പിച്ച നിരക്ക് നിലവിൽ വന്നു. എണ്ണ പ്രകൃതിവാതക മന്ത്രാലയമാണ് പുതിയ നിരക്കുകൾ പ്രഖ്യാപിച്ചത്.
എം91 പെട്രോളിന് 207 ബൈസയിൽ നിന്ന് 205 ബൈസയായും എം95 പെട്രോളിന് 218 ബൈസയിൽ നിന്ന് 216 ബൈസയായും ഡീസൽ നിരക്ക് 244 ബൈസയിൽ നിന്ന് ലിറ്ററിന് 238 ബൈസയായുമാണ് കുറഞ്ഞത്.

