കു­വൈ­ത്തിൽ‍ വി­ദേ­ശി­കളാ­യ അദ്ധ്യാ­പകരെ­ പി­രി­ച്ചു­വി­ടു­ന്നു­


കുവൈത്ത് സിറ്റി : വിദ്യാഭ്യാസ മന്ത്രാലയത്തിൽ‍ വിദേശികളായ നൂറ് കണക്കിന് അദ്ധ്യാപകരെ പിരിച്ച് വിടാനുള്ള നടപടികൾ‍ ആരംഭിച്ചു. മാർ‍ച്ചിൽ‍ത്തന്നെ നോട്ടീസ് നൽ‍കാനാണ് തീരുമാനം. ഇത് സംബന്ധിച്ച് മാനവ വിഭവശേഷി വകുപ്പ് വകുപ്പുമേധാവികൾ‍ക്ക് നിർദ്ദേശം നൽകിക്കഴിഞ്ഞു.

മുപ്പത് വർ‍ഷമായി ജോലി ചെയ്യുന്ന സൂപ്പർ‍വൈസർ‍ തസ്തികയിലുള്ളവരും പിരിച്ചുവിടൽ‍ പട്ടികയിൽ‍ പെടുന്നു. ഇസ്ലാമിക് സ്റ്റഡീസ്, കന്പ്യൂട്ടർ‍ സ്റ്റഡീസ്, സയൻസ്, ഹ്യുമാനിറ്റീസ്, മാത്തമാറ്റിക്‌സ്, അറബിക്, ഇംഗ്ലീഷ് എന്നീ വിഷയങ്ങൾ‍ കൈകാര്യം ചെയ്യുന്ന പ്രൈമറി, സെക്കൻഡറി സ്‌കൂൾ‍ അദ്ധ്യാപകരും പിരിച്ചുവിടൽ‍ പട്ടികയിലുണ്ട്. എന്നാൽ‍ സിറിയയിലെ രാഷ്ട്രീയ, സാമൂഹിക സാഹചര്യം കണക്കിലെടുത്ത് സിറിയൻ വംശജരായ അദ്ധ്യാപകരെ പിരിച്ചുവിടുന്നതല്ല.

അതേസമയം സ്വദേശിവൽക്കരണ നടപടികൾ‍ കൂടുതൽ‍ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി സിവിൽ‍ സർ‍വ്വീസ് കമ്മീഷൻ വിവിധ വിഷയങ്ങൾ‍ പഠിപ്പിക്കുന്ന വിദേശികളായ അദ്ധ്യാപകരുടെ പട്ടിക സമർ‍പ്പിക്കാൻ പൊതുവിദ്യാഭ്യാസ മന്ത്രാലയം അസി. അണ്ടർ‍ സെക്രട്ടറി ഫാത്തിമ അൽ‍കന്തരിയോട് ആവശ്യപ്പെട്ടു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed