ദു­ബൈ-അബു­ദാ­ബി­ ഹൈവേയിൽ പു­തി­യ ആർ­ട്ട് ഗ്യാ­ലറി­കൾ


അബുദാബി : ലൂവ്ർ അബുദാബി മ്യൂസിയത്തിന് ഓഡിയോ−വിഷൽ അനുഭവം സമ്മാനിച്ച് ദുബൈ-−അബുദാബി ദേശീയ പാതയിൽ പുതിയ ഹൈവേ ആർട്ട് ഗ്യാലറികൾ. എട്ടു മീറ്റർ വീതിയും ആറ് മീറ്റർ ഉയരവുമുള്ള ബിൽബോർഡുകളിൽ ലൂവ്ർ അബുദാബി മ്യൂസിയത്തിലെ 30 സെക്കന്റ് കഥകളോടെയുള്ള ചിത്രങ്ങളും പ്രദർശിപ്പിച്ചിരിക്കുന്നു. സൈഹ് ശുഐബ് മുതൽ റഹ്ബ സിറ്റി വരെ 100 കിലോമീറ്റർ റോഡിൽ ഒരു മാസത്തേക്കാണ് ഹൈവേ ഗാലറി പ്രദർശിപ്പിക്കുക.  

അബുദാബി മീഡിയ കന്പനിയുടെ സഹകരണത്തോടെ റേഡിയോ 1 എഫ്.എം (100.5 എഫ്.എം), ക്ലാസിക് എഫ്.എം (91.6 എഫ്.എം), ഇമറാത്ത് എഫ്.എം (95.8 എഫ്.എം) എന്നീ റേഡിയോ ചാനലുകൾ ഓട്ടോമാറ്റിക്കായി 30 സെക്കന്റ് സ്റ്റോറി വിവരിക്കുന്നു. 

വാഹനയാത്രക്കാർ ലൂവ്ർ മ്യൂസിയം ബിൽബോർഡിനെ സമീപിക്കുന്പോൾതന്നെ വിവരണം ലഭിക്കുന്നതാണ്. ലോകത്തിലെതന്നെ പ്രഥമ ഓഡിയോ−വിഷൽ അനുഭവം സമ്മാനിക്കുന്നതാണ് ഹൈവേ ഗ്യാലറി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed