സർ­ക്കാ­രി­ന്റെ­ അടി­സ്ഥാ­ന ലക്ഷ്യം ജനങ്ങളു­ടെ­ സു­രക്ഷി­തത്വമെന്ന് ആഭ്യന്തര മന്ത്രാലയം


അബുദാബി : യു.എ.ഇയിൽ ജീവിക്കുന്ന ദശലക്ഷക്കണക്കിന് ജനങ്ങളുടെ സുരക്ഷിതത്വമാണ് സർക്കാരിന്റെ അടിസ്ഥാന ലക്ഷ്യമെന്ന് ആഭ്യന്തര മന്ത്രാലയം ഇൻസ്‌പെക്ടർ ജനറലും ഇന്റർനാഷനൽ എക്‌സിബിഷൻ ഫോർ നാഷനൽ സെക്യൂരിറ്റി ആൻഡ് റെസിലിയെൻസ് കോൺഫറൻസ് ചെയർമാനുമായ മേജർ ജനറൽ അഹ്മദ് നാസർ അൽ റെയ്‌സി അറിയിച്ചു. 

ചെറുതും വലുതുമായ ഒരു കുറ്റകൃത്യവും ശ്രദ്ധിക്കപ്പെടാതെ പോവുകയോഅവഗണിക്കുകയോ ലഘുവായി കാണുകയോ ചെയ്യാതെ വളരെ ഗൗരവത്തോടെയാ ണ് പരിഗണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നാഷനൽ സെക്യൂരിറ്റി ആൻഡ്റസിലിയെൻസ് ഇന്റർനാഷനൽ എക്‌സിബിഷൻ (ഐ.എൻ.എൻ.ആർ) കോൺഫറൻസിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

യു.എ.ഇയിൽ അധിവസിക്കുന്ന 200ൽ അധികം രാജ്യങ്ങളിൽനിന്നുള്ളവർ സമാധാനം പുലർത്തുന്നതാണ് യു.എ.ഇയുടെ വിജയം. വിവിധ സംസ്‌കാരങ്ങളും മത വിശ്വാസങ്ങളിലും ആചാരങ്ങളിലും ഉള്ളവർ എല്ലാ എമിറേറ്റിലും അധിവസിക്കുന്നുണ്ട്. സുരക്ഷിതത്വം ഇല്ലെങ്കിൽ നല്ല സന്പദ് വ്യവസ്ഥ ഉണ്ടാകില്ലെന്നും നല്ല ജീവിതം കരുപ്പിടിപ്പിക്കാൻ കഴിയില്ലെന്നും അഹ്മദ് നാസർ അൽ റെയ്‌സി  ചൂണ്ടിക്കാട്ടി. 

You might also like

Most Viewed