മൂ­ടൽ മഞ്ഞ് : ദു­ബൈ­യിൽ 28 വാ­ഹനങ്ങൾ കൂ­ട്ടി­യി­ടി­ച്ചു­


ദുബൈ : മൂടൽ മഞ്ഞിനെ തുടർന്ന് വാഹനങ്ങ ൾ കൂട്ടിയിടിക്കുന്ന അപകടം യു.എ.ഇയിൽ വർദ്ധിക്കുന്നു. കഴിഞ്ഞ ദിവസം അബുദാബിയിൽ 44 വാഹനങ്ങൾ കൂട്ടിയിടിച്ചതിനു പിന്നാലെ, ഇന്നലെ ദുബൈയിൽ 28 വാഹനങ്ങൾ കൂട്ടിയിടിച്ചു. രാവിലെ എമിറേറ്റ്സ് റോഡിലാണ് അപകടം ഉണ്ടായതെന്ന് ദുബൈ പോലീസ് അറിയിച്ചു. 

അപകടത്തിൽ ഒന്പത് പേർക്ക് പരിക്കേറ്റു. ശക്തമായ മഞ്ഞാണ് അപകടകാരണമെന്ന് ദുബൈ പോലീസ് ട്രാഫിക് ഡിപ്പാർട്മെന്റ് ഡയറക്ടർ ബ്രിഗേഡിയർ സയിഫ് മുഹൈർ അൽ മസൂറി പറഞ്ഞു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed