ഷാ­ർ­ജ ലൈ­റ്റ് ഫെ­സ്റ്റി­വലിന് തു­ടക്കമാ­യി­


ഷാർജ : സംഗീതത്തിന്റെ അകന്പടിയോടെ വർണവിസ്മയമൊരുക്കി ഷാർ‍ജ ലൈറ്റ് ഫെസ്റ്റിവൽ തുടങ്ങി. ഏറ്റവും പുതിയ സാങ്കേതികതയുപയോഗിച്ച് വെളിച്ചത്തോടൊപ്പം സംഗീതവും വിന്യസിച്ച് എമിറേറ്റിന്റെ സ്വത്വവും പാരന്പര്യവും വിളിച്ചോതുന്ന ദൃശ്യങ്ങളാണ് ആദ്യ ദിവസം ലൈറ്റ് ഫെസ്റ്റിവെൽ നൽകിയത്. ഡോ. സുൽ‍ത്താൻ ആൽ ഖാസിമി സെന്റർ‍ ഫോർ ഗൾഫ് സ്റ്റഡീസിലായിരുന്നു ഉദ്ഘാടന പരിപാടി. 

അറിവ്, ശാസ്ത്രം, സാംസ്‌കാരികം എന്നീ മേഖലകളിൽ ഷാർജയുടെ പ്രാമുഖ്യം വിളിച്ചോതുന്നതാണ് ലൈറ്റ് ഫെസ്റ്റിവെലിലെ ഓരോ കാഴ്ചയും. മിന്നിത്തിളങ്ങുന്ന ലക്ഷക്കണക്കിന് ദീപങ്ങളാണ് ഷാർജയുടെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ വർണമഴ ചൊരിയുന്നത്. സായിദ് വർഷാചരണം പ്രമാണിച്ച് രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ‍ സുൽത്താൻ അൽ നഹ്യാന്റെ അപൂർവ്‍വചിത്രങ്ങളുടെ പ്രദർശനവും നടക്കുന്നുണ്ട്. 10 രാജ്യങ്ങളിൽ നിന്നുള്ള 24 കലാകാരന്മാരാണ് ഈ വർഷം വെളിച്ചത്തിന്റെ മേള ചമയിച്ചൊരുക്കിയിരിക്കുന്നത്.  

കഴിഞ്ഞവർഷം 700,000 പേരാണ് ലൈറ്റ് ഫെസ്റ്റിവെൽ കാണാനെത്തിയത്. മേള എട്ടാം വർഷത്തിലേക്ക് കടക്കുന്പോൾ സാംസ്‌കാരിക നഗരമെന്ന നിലയിലും വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിലും ഷാർജ ലോകശ്രദ്ധ നേടുകയാണെന്ന് ഷാർജ ടൂറിസം വിഭാഗം ചെയർമാൻ ഖാലിദ് ജാസിം അൽ മിദഫ പറഞ്ഞു. 

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed