മാ­ധ്യമ പ്രവർ­ത്തകൻ വി­.എം സതീഷ്​ അന്തരി­ച്ചു­


ദുബൈ : രണ്ട് പതിറ്റാണ്ടായി യു.എ.ഇയിലെ മാധ്യമ സാമൂഹിക രംഗത്ത് നിറ സാന്നിധ്യമായിരുന്ന വി.എം സതീഷ് (54) അന്തരിച്ചു. കഴിഞ്ഞ ദിവസം സന്ദർ‍ശക വിസയിൽ യു.എ.ഇയിൽ എത്തിയ സതീഷിന് ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടർ‍ന്ന് അജ്മാനിലെ ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. എന്നാൽ രാത്രിയോടെ സ്ഥിതി ഗുരുതരമാവുകയും മരണം സംഭവിക്കുകയുമായിരുന്നു.

ബോംബേ ഇന്ത്യൻ എക്‌സ്പ്രസിലൂടെയാണ് സതീഷ് മാധ്യമ പ്രവർ‍ത്തനം ആരംഭിക്കുന്നത്. ഒമാൻ ഒബ്‌സർ‍വർ പത്രത്തിൽ നിന്നാണ് യു.എ.ഇയിൽ എത്തുന്നത്. എമിറേറ്റ്‌സ് ടുഡേ, സെവൻ ഡേയ്‌സ് എമിറേറ്റ്‌സ് 24X7, ഖലീജ് ടൈംസ് എന്നിവിടങ്ങളിൽ‍ ജോലി ചെയ്തിരുന്നു. ഗൾ‍ഫ് രാജ്യങ്ങളിലെ പ്രവാസി തൊഴിലാളികളുടെ ജീവിതവുമായി ബന്ധപ്പെട്ട സതീഷിന്റെ വാർ‍ത്തകളും ലേഖനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഏതാനും മാസമായി എക്‌സ്പാറ്റ്‌സ് ന്യൂസ്, ഡിജിറ്റൽ മലയാളി എന്നീ പോർ‍ട്ടലുകൾ ആരംഭിച്ച് പ്രവർ‍ത്തിച്ചു വരികയായിരുന്നു. ഭാര്യ: മായ. മക്കൾ: ശ്രുതി, അശോക് കുമാർ

You might also like

  • Lulu Exchange
  • Straight Forward

Most Viewed