ഭീ­കരതയെ­ പി­ന്തു­ണയ്ക്കു­ന്നതി­നെ­തി­രെ­ ഇറാ­നു­മേൽ സമ്മർ­ദ്ദം ചെ­ലു­ത്തണമെ­ന്ന് ബി­.എച്ച്.ആർ.ഡബ്ല്യൂ­.എസ്


മനാമ : ബഹ്‌റൈനിലെ ഭീകരസംഘടനയ്ക്ക് പിന്തുണ നൽകുന്നത്തിനെതിരെ ഇറാനുമേൽ സമ്മർദ്ദം ചെലുത്തണമെന്ന് ബഹ്‌റൈൻ ഹ്യൂമൻ റൈറ്റ്സ് വാച്ച് സൊസൈറ്റി (ബി.എച്ച്.ആർ.ഡബ്ല്യൂ.എസ്) ഇന്നലെ അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു. 

ബഹ്‌റൈനെതിരായ തീവ്രവാദ പരിശീലനം, ധനസഹായം എന്നിവയ്ക്കെല്ലാം ഇറാനിയൻ ഭരണകൂടവും റവല്യൂഷണറി ഗാർഡുകളും ഉത്തരവാദികളാണ്. ബഹ്‌റൈൻ -
സൗദി പൈപ്പ് ലൈനിന് നേരെ ബുരിയിൽ നടന്ന ഭീകരാക്രമണവുമായി ബന്ധപ്പെട്ടവരെ അറസ്റ്റ് ചെയ്തതായി ബി.എച്ച്.ആർ.ഡബ്ല്യൂ.എസ് പറഞ്ഞു. തീവ്രവാദത്തിന് ഉത്തരവാദികളായ ഇറാനിയൻ ഭരണത്തിന് കർശ്ശനമായ ഉപരോധം ഏർപ്പെടുത്തണമെന്നും ബി.എച്ച്.ആർ.ഡബ്ല്യൂ.എസ് അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു. ഇറാൻ ഭരണകൂടത്തിന്റെ രാഷ്ട്രീയ, മത, സൈനീക, ഇന്റലിജൻസ് തലവന്മാർ അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ ഹാജരാക്കണമെന്നും ബി.എച്ച്.ആർ.ഡബ്ല്യൂ.എസ് ജനറൽ സെക്രട്ടറി ഫൈസൽ ഫുലദ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഫെബ്രുവരി 14 ഭീകരവിരുദ്ധ ഗ്രൂപ്പ് ഇന്നലെ ബുരി  പൈപ്പ് ലൈൻ സ്‌ഫോടനവുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റു ചെയ്തിരുന്നു.

രാജ്യത്തിലെ പൗരന്മാരെയും പ്രവാസികളെയും തീവ്രവാദികളിൽ നിന്ന് സംരക്ഷിക്കുന്നതിനായി വ്യത്യസ്ത സുരക്ഷാ സേനകൾ നടത്തുന്ന ശ്രമങ്ങളെ സൊസൈറ്റി പ്രശംസിച്ചു. കഴിഞ്ഞ നവംബറിൽ ജനസാന്ദ്രമായ പ്രദേശത്ത് പൈപ്പ് ലൈൻ ആക്രമണം നടന്നിരുന്നു.  ഗ്രാമവാസികൾക്ക് പരിക്കേറ്റില്ലെങ്കിലും അടുത്തുള്ള വീടുകളും വാഹനങ്ങളും തകർന്നിരുന്നു. സിവിൽ ഡിഫൻസ് മൂന്ന് മിനിറ്റിനുള്ളിൽ സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. പ്രദേശത്തുനിന്ന് താമസക്കാരെ ഒഴിപ്പിച്ചു. സംഭവത്തിൽ 12 വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും നാല് കടകളും 28 വാഹനങ്ങളും കത്തിനശിക്കുകയും ചെയ്തു.

You might also like

  • NEC

Most Viewed