'ഓപ്പറേഷൻ തൂഫാൻ' രണ്ടാംഘട്ടം 28 മുതൽ; പദ്ധതി ഗ്രാമങ്ങളിലേക്കും തദ്ദേശ സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് ആഭ്യന്തര മന്ത്രി
പ്രദീപ് പുറവങ്കര
തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്റെ ലഹരിവിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായുള്ള ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിയുടെ രണ്ടാംഘട്ടം ഈ മാസം 28-ന് ആരംഭിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. തിരുവനന്തപുരം ലീല കോവളം ഹോട്ടലിൽ ഇന്ത്യ ടുഡേ സംഘടിപ്പിച്ച റൗണ്ട് ടേബിൾ കോണ്‍ക്ലേവിലെ ‘പുതിയ സർക്കാർ പുതിയ കേരളം’ സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രണ്ടാംഘട്ടത്തിൽ പദ്ധതി ഗ്രാമങ്ങളിലേക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും വിപുലീകരിക്കും. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും പങ്കാളിത്തത്തോടെ ജനകീയ മുന്നേറ്റമാക്കി മാറ്റാനാണ് തീരുമാനം. ലഹരി മാഫിയകൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കുന്നതിനൊപ്പം ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് ജനപിന്തുണ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
‘തൂഫാൻ സ്ട്രൈക്ക്’, ‘തൂഫാൻ എഡ്യൂക്കേറ്റ്’, ‘തൂഫാൻ കെയർ’ എന്നിങ്ങനെ മൂന്ന് പ്രധാന തലങ്ങളിലാണ് പദ്ധതി പ്രവർത്തിക്കുന്നത്. പദ്ധതിയുടെ ആദ്യ 100 ദിവസത്തെ പ്രവർത്തനങ്ങൾ മികച്ച വിജയമായിരുന്നുവെന്നും പ്രത്യേകിച്ച് സ്ത്രീകളിൽ നിന്നും അമ്മമാരിൽ നിന്നും വലിയ പിന്തുണയും പ്രശംസയും ലഭിച്ചതായും മന്ത്രി കൂട്ടിച്ചേർത്തു.
asdad

