നേപ്പാളിൽ ദുരിതാശ്വാസവുമായി യുഎഇ; നാലാമത്തെ വിമാനവും നേപ്പാളിലെത്തി


പ്രദീപ് പുറവങ്കര

യുഎഇ : പ്രകൃതിദുരന്തത്തിൽ വലയുന്ന നേപ്പാളിന് സഹായഹസ്തവുമായി യുഎഇ (UAE). യുഎഇ മാനുഷിക വ്യോമസേതുവിന്റെ (Humanitarian Air Bridge) ഭാഗമായുള്ള നാലാമത്തെ വിമാനം 38 ടൺ ദുരിതാശ്വാസ സാമഗ്രികളുമായി നേപ്പാളിലെത്തി. 500 താൽക്കാലിക ടെന്റുകളും 108 റിലീഫ് പാർസലുകളും ഉൾപ്പെടുന്നതാണ് പുതിയ ഘട്ട സഹായം.

ഇതോടെ വെള്ളപ്പൊക്കത്തിലും ഉരുൾപൊട്ടലിലും ദുരിതമനുഭവിക്കുന്ന നേപ്പാളിലേക്ക് യുഎഇ വ്യോമമാർഗ്ഗം എത്തിച്ച ആകെ ദുരിതാശ്വാസ സാമഗ്രികൾ 186 ടണ്ണായി ഉയർന്നു. ഭക്ഷണസാധനങ്ങൾ, പാർപ്പിട സാമഗ്രികൾ, ആരോഗ്യ സാമഗ്രികൾ, മറ്റ് ലോജിസ്റ്റിക് ഉപകരണങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. യുഎഇ നൽകുന്ന നിരന്തരമായ സഹായങ്ങൾക്കും കാരുണ്യപ്രവർത്തനങ്ങൾക്കും നേപ്പാൾ സയൻസ്, ടെക്‌നോളജി ആൻഡ് ഇന്നൊവേഷൻ മന്ത്രി ഡോ. മഹാവീർ പുന്നി കൃതജ്ഞത അറിയിച്ചു.

ദുരന്തബാധിത പ്രദേശങ്ങളിൽ സർവേ നടത്തുന്നതിനും കാണാതായവർക്കായി തിരച്ചിൽ നടത്തുന്നതിനുമായി ദുബായ് പോലീസിന്റെ സെർച്ച് ആൻഡ് റെസ്‌ക്യൂ ടീമും നിലവിൽ നേപ്പാളിൽ സജീവമായി രംഗത്തുണ്ട്. പ്രാദേശിക വിപണിയിൽ നിന്ന് നേരിട്ട് അവശ്യവസ്തുക്കൾ ശേഖരിച്ചും യുഎഇ സഹായ വിതരണം വേഗത്തിലാക്കുന്നുണ്ട്.

article-image

saddsdadss

You might also like

  • Lulu Exchange
  • Straight Forward

Most Viewed